Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

ഹാനിയെ കൊലപാതകം; ലോകം ഇതുവരെ കണ്ടതിൽ വച്ചേറ്റവും സൂക്ഷ്മമായ ഓപ്പറേഷനുകളിൽ ഒന്ന് ; ഇറാനെ സ്വന്തം നാട്ടിൽ മൊസാദ് നാണം കെടുത്തിയത് ഇങ്ങനെ

by Brave India Desk
Aug 2, 2024, 06:56 pm IST
in Special, Defence, International
Share on FacebookTweetWhatsAppTelegram

ടെഹ്‌റാൻ: ഇസ്രയേലിനെ ഉപദ്രവിച്ചിട്ട് സുഖമായി ജീവിക്കാം എന്ന് കരുതുന്നവരോളം മണ്ടന്മാർ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്തരത്തിലൊരു മണ്ടത്തരമാണ് ഹമാസ്  ഒക്ടോബർ 7 ന് നടത്തിയത്.

വല്ലപ്പോഴുമൊക്കെ ചില കളിയായുധങ്ങൾ ഇസ്രയേലിന്റെ മതിലിനു പുറത്തേക്ക് ഏറിയും എന്നതൊഴിച്ചാൽ വേറെ പണിയൊന്നും ഇല്ലാതെ നിൽക്കുകയായിരുന്നു ഹമാസ് നേതാക്കന്മാർ. അപ്പോഴാണ് അവർക്ക് ഇങ്ങനൊരു ആന മണ്ടത്തര ബുദ്ധി തോന്നിയത്. അത് പറഞ്ഞു കൊടുത്തത് ആരായാലും അവർക്കൊരു  നമോവാകം പറയുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല.

Stories you may like

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും

ഇറാനിലെ ടെഹ്റാനിൽ ഹമാസ് നേതാവ് ഹനിയയെ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നമ്മളെല്ലാവരും കണ്ടതാണ്. ആദ്യം റോക്കറ്റ് ആക്രമണം ആണ് നടന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് ഹനിയെ താമസിക്കുന്ന ഗസ്റ്റ് ഹൌസിനെ ലക്‌ഷ്യം വച്ച് കൊണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപിച്ച ബോംബാണ് ഹമാസ് നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മനസിലായത്.

ഈ കൊലപാതക ആസൂത്രണവും നടപ്പിലാക്കലും, ലോകം ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നായാണ് കരുതപ്പെടുന്നത്.

ഇപ്പോഴും ഇസ്രായേൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് എല്ലാവർക്കുമറിയാം.

എന്നാൽ എങ്ങനെയാണ് ഈ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്ന് നോക്കാം..

ടെഹ്‌റാനിലെ ഒരു ഇറാനിയൻ സർക്കാർ ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ മുൻകൂട്ടി സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിതെറിച്ചാണ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം ഹനിയയെ വധിച്ചത്

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചത്. പരിഭ്രാന്തരായ ബിൽഡിംഗ് സ്റ്റാഫ് അംഗങ്ങൾ , ഹനിയയും അംഗരക്ഷകനും താമസിച്ചിരുന്ന മുറിയിലേക്ക് ഓടിയെത്തി. എന്നാൽ നൊടിയിട കൊണ്ട് എല്ലാം അവസാനിച്ചിരുന്നു.

കോമ്പൗണ്ടിൽ തന്നെ നിലയുറപ്പിച്ചിരുന്ന മെഡിക്കൽ സംഘം, ഉടൻ തന്നെ ഓടിയെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഹനിയയെ മരിച്ചതായി പ്രഖ്യാപിച്ചത്. അംഗരക്ഷകനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാളും പക്ഷേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്നാൽ ഈ ആക്രമണത്തെ എന്താണ് ഇത്രയും ലോക ശ്രദ്ധയാകർഷിക്കുന്നത് ?

ഇത്രയധികം സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഇറാന്റെ കോട്ടയ്ക്കകത്ത് സ്ഫോടകവസ്തു സ്ഥാപിച്ചു എന്നത് , ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിൽ വരെ ആഴത്തിൽ നുഴഞ്ഞു കയറാനുള്ള മൊസാദിൻറെ കഴിവാണ് വ്യക്തമാക്കുന്നത്. ഇത് കൂടാതെ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെയും സുരക്ഷാ സംവിധാനത്തിലെയും പോരായ്മകൾ ഈ സ്ഫോടനത്തോടെ തുറന്നു കാട്ടപ്പെട്ടു.

മറ്റൊരു ശ്രദ്ധേയമായ വസ്തുതയായി ലോക മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്, ഇസ്രായേൽ ആക്രമണത്തിന് പ്രദേശ വാസികൾ നൽകിയിട്ടുണ്ടാകുന്ന സഹകരണമാണ്. ഈയൊരു സ്ഫോടനം ഒരിക്കലും നാട്ടുകാരുടെ ഇടപെടലില്ലാതെ നടത്താനാവില്ല.

പൊതുജനങ്ങൾക്കിടയിൽ ഇറാനിയൻ ഭരണകൂടത്തിനെതിരെ ഉയർന്ന അതൃപ്തിയാണ് ഇത് തെളിയിക്കുന്നത്. നിലവിലെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ ചില ഇറാനികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോലും ഇസ്രയേലിനൊപ്പം ചേരാൻ തയ്യാറാണ് എന്നത് നിസ്സാര കാര്യമായി കാണാനാകില്ല.

കൃത്യം നടത്തിയത് ഇങ്ങനെ

ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയേ ഇപ്പോൾ അപകടം നടന്ന ഗസ്റ്റ് ഹൗസിൽ ആണ് ഇടയ്ക്കിടെ താമസിച്ചിരുന്നത്
മാസങ്ങൾക്കുമുമ്പ് ടെഹ്‌റാൻ ഗസ്റ്റ്ഹൗസിലേക്ക് സ്‌ഫോടകവസ്തു രഹസ്യമായി കടത്തിയിരുന്നു.

നെഷാത്ത് എന്നറിയപ്പെടുന്ന ഒരു വലിയ കോമ്പൗണ്ടിൻ്റെ ഭാഗമായ ഗസ്റ്റ്ഹൗസ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡാണ് നടത്തി സംരക്ഷിക്കുന്നത്. ഇത് വിനോദങ്ങൾക്കും രഹസ്യ മീറ്റിംഗുകൾക്കും ഹനിയേയെപ്പോലുള്ള ഉയർന്ന പ്രൊഫൈൽ അതിഥികളെ സ്വീകരിക്കാനും വേണ്ടിയാണ് ഉപയോഗിച്ചു വരുന്നത്

ടെഹ്‌റാൻ സന്ദർശന വേളയിൽ ഹനിയ ഉപയോഗിക്കുന്ന കൃത്യമായ മുറി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ഹൈടെക്  ബോംബ് ഇറാൻ്റെ മണ്ണിൽ മൊസാദ്  മുൻകൂട്ടി സ്ഥാപിക്കുകയും, വിദൂരമായി പ്രവർത്തിപ്പിച്ച് സ്ഫോടനം നടത്തുകയുമായിരുന്നു

ബോംബിൻ്റെ നിർമ്മാണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.

ന്യൂയോർക് ടൈംസ് പറയുന്നതനുസരിച്ച്, ഗസ്റ്റ്ഹൗസിൽ ബോംബ് എങ്ങനെ സ്ഥാപിച്ചു എന്നതിൻ്റെ കൃത്യമായ വിശദാംശങ്ങളും വ്യക്തമല്ല.

കൊലപാതകത്തിന് മാസങ്ങൾ നീണ്ട ആസൂത്രണവും കോമ്പൗണ്ടിൻ്റെ വിപുലമായ നിരീക്ഷണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൊലപാതകത്തിൻ്റെ സ്വഭാവം വിവരിച്ച രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർക്ക്, മുറിയിൽ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നോ അത് എപ്പോൾ സ്ഥാപിച്ചെന്നോ ഒരു ധാരണയുമില്ല.

സംഭവത്തിൽ ഇറാനിലെ റിവൊല്യൂഷനറി ഗാർഡ് കോപ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹമാസ് നേതാവിന്റെ കൊലപാതകം അതീവ രഹസ്യമാക്കി വച്ച ഇസ്രായേൽ കൊലപാതകത്തിന് മുമ്പ് യുഎസിനെയോ മറ്റ് സഖ്യകക്ഷികളെയോ അറിയിച്ചിട്ടില്ല എന്ന് ശ്രദ്ധേയമാണ്.  അതെ സമയം അമേരിക്കയ്ക്ക് പിന്നീട് വിശദാംശങ്ങൾ നൽകുകയായിരുന്നു.

ഇനി സംഭവിക്കാൻ പോകുന്നത് …

മൊസാദിൻ്റെ ചുമതലയുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് കൊലപാതകം തീരുമാനിച്ചതെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള ചർച്ചകളിലാണ് ഈ തീരുമാനം ഉണ്ടായത് .

ഹനിയയുടെ മരണം ഒക്ടോബർ 7 ന് നടന്ന തീവ്രവാദ ആക്രമണത്തിന് പ്രതികാരം ആയാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ബന്ദികളെ വിട്ടുകിട്ടലും, വെടി നിർത്തലും ഇനി ഇസ്രയേലിന്റെ ഭാഗത്ത് നിന്നും മുന്നോട്ട് പോകാൻ സാധ്യതയുണ്ട്.

എന്നാൽ മറുഭാഗത്ത് നിന്നും ചിന്തിക്കുകയാണെങ്കിൽ

കൊലപാതകം മേഖലയിൽ കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത് . ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഹനിയയുടെ കൊലപാതകത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് , ഇത് ഇസ്രായേലിനെതിരെ പ്രതികാര നടപടികളിലേക്ക് നയിച്ചേക്കാം.

ഈ സംഭവം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളെയും മിഡിൽ ഈസ്റ്റിലെ ഭൗമ രാഷ്ട്രീയ സംവിധാനത്തെയും ഒരു പക്ഷെ ബാധിച്ചേക്കാം.

Tags: israeliranMOSSAD
Share1TweetSendShare

Latest stories from this section

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീനെയും പെൺസുഹൃത്തിനെയും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies