വയനാട്: ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യങ്ങളിൽ വൈറലായ സന്ദേശമാണിത്.ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കരയുടേതായിരുന്നു വലിയ കൈയടി നേടിയ പോസ്റ്റ്. സജിന്റെ ഭാര്യ ഭാവനയുടെ തീരുമാനപ്രകാരം സജിന്‍ പങ്കുവച്ചതായിരുന്നു ഇത്. മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
എന്നാൽ ഈ അമ്മ മനസിനെയും അശ്ശീല ചുവയോടെ കണ്ട് മോശം കമന്റുകളും പ്രതികരണങ്ങളും നടത്തിയവരുണ്ടായിരുന്നു. അതിലൊരാളെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചിരിക്കുകയാണിപ്പോൾ. ” എനിക്കും ആവശ്യം ഉണ്ട് എന്ന് കമന്റ് ഇട്ടയാൾക്ക് നേരെയാണ് മർദ്ദനം. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തനിക്ക് തെറ്റ് പറ്റിയതാണെന്നും യുവതിയോട് നേരിട്ട് മാപ്പ് പറയാൻ തയ്യാറാണെന്നും ഇയാൾ പറയുന്നുണ്ട്.
Discussion about this post