വയനാട്: വയാട്ടിൽ ഒരു നാടിനെയാകെ ഇല്ലാതാക്കിയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി മാത്യു ദുരന്തമുഖത്ത് നിന്നും മടങ്ങി. നൂറ് കണക്കിന് ആളുകൾക്ക് ജീവിതത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിച്ചതിലെ സംതൃപ്തിയോടെയാണ് മടക്കം. അദ്ദേഹത്തിന് നാടിന്റെ സനേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ യാത്രയയപ്പ് നൽകി.
ബംഗളൂരുവിലെ കേരള- കർണാടക ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് അദ്ദേഹം വയനാട്ടിലെ രഷാപ്രവർത്തനങ്ങളും തിരച്ചിലും തുടർന്നും നിരീക്ഷിക്കും. ഉരുൾപൊട്ടൽ നടന്നയുടൻ തന്നെ പോലീസ്, ഫയർഫോഴ്‌സ്, എൻഡിആർഎഫ് തുടങ്ങി വിവിധ സേനാവിഭാഗങ്ങൾ ദുരന്തമുഖത്ത് എത്തിയിരുന്നു. ജൂലൈ 30നാണ് ഇന്ത്യൻ സൈന്യം എത്തിയത്. പിറ്റേന്ന് തന്നെ മലയാളിയായ മേജർ ജനറൽ വി.ടി മാത്യു വന്ന് രക്ഷാദൗത്യം ഏറ്റെടുത്തു.
ആദ്യദിനം 300ഓളം പേരെയാണ് എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് റെക്കോർഡ് സമയം കൊണ്ട് ബെയ്‌ലി പാലം നിർമിക്കുകയും ചെയ്തു. രണ്ട് ദിവസം കൊണ്ട് ഏകദേശം 500 പേരെ രക്ഷിക്കാനായി. ഇപ്പോഴും സൈന്യം ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്.
Discussion about this post