കൊച്ചി; നടൻ ഷൈൻ ചാക്കോയെ കുറിച്ച് നടത്തിയ ആരോപണങ്ങളിൽ മറുകണ്ടം ചാടി മുൻ കാമുകി തനൂജ. രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടായി. ഷൈൻ തന്നെയും താൻ ഷൈനിനെയും മിസ് ചെയ്യുന്നുണ്ട്. പക്ഷെ തങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഒന്നര മാസമായി. മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കഥകൾ കേട്ട് ഷൈനും കുടുംബവും തന്നെ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹമുണ്ടെന്നും തനൂജ പറയുന്നു.
ഇപ്പോൾ ഷൈൻ അദ്ദേഹത്തിന്റെ നിലയിലും താൻ സ്വന്തം ജീവിതവുമായും മുന്നോട്ടു പോകുന്നു. പറയാതെ കാര്യങ്ങൾ പറഞ്ഞു എന്ന നിലയിൽ പ്രചരിച്ചപ്പോൾ ഷോക്ക് ആയി. ഷൈൻ തനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത വ്യക്തിയാണ്. ബ്രേക്ക്അപ്പ് ആയെങ്കിലും, നന്ദികേട് കാണിക്കാൻ താനില്ല എന്ന് തനൂജ കൂട്ടിച്ചേർത്തു.
മ്മ താക്കീതു തന്നു എന്ന് പറഞ്ഞതൊന്നും ഷൈൻ ടോമിനെ കുറിച്ചല്ല.ഷൈൻ എവിടെയും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഉപകാരമേ ചെയ്തിട്ടുള്ളൂ. പിരിഞ്ഞെങ്കിലും, എന്നും ഷൈൻ മനസ്സിൽ ഉണ്ടാകും. വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴും എവിടെയാണ്, എന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാറുണ്ട്. ജീവിതകാലം മുഴുവനും നല്ലൊരു സുഹൃത്തായി ഷൈൻ ടോം ഉണ്ടാകും എന്നും തനൂജ വ്യക്തമാക്കി.
Discussion about this post