ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ. സൈനിക ക്യാമ്പിന് സമീപം നടത്തിയ ഭീകരാക്രമണത്തിൽ പ്രദേശവാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ ഗുജർപട്ടി മേഖലയിലാണ് സംഭവം.
പ്രദേശവാസികളായ നഹിദ അക്തർ, അഫ്രോസ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്. ക്യാമ്പിന് പുറത്തെ വഴിയിൽ ഭീകരർ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഇതുവഴി നടന്നു വരികയായിരുന്നു നഹിദയും അഫ്രോസയും ഇതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് സൈനികർ പുറത്ത് വന്ന നോക്കിയപ്പോഴാണ് ഇരുവരെയും പരിക്കേറ്റ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിക്കേറ്റ രണ്ട് സ്ത്രീകളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. എന്നാൽ ഇരുവരും അപകടനില കരണം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Discussion about this post