എറണാകുളം: ഉരുൾപൊട്ടൽ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 20ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും സ്‌റ്റേജ് ഷോ നടത്തുക. വൈകീട്ട് നാല് മണിയ്ക്കായിരിക്കും പരിപാടി ആരംഭിക്കുക. പരിപാടിയിലെ വരുമാനത്തിലെ വിഹിതം വയനാട്ടിലെ ദുരന്തബാധിതർക്ക് കൈമാറുമെന്നും സിദ്ദിഖ് അറിയിച്ചു.
മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ഷോയിൽ പങ്കെടുക്കും. സാധാരണ സംഘടനയ്ക്കായുള്ള ഫണ്ട് ശേഖരണത്തിനായി ആണ് ഇത്തരം പരിപാടികഹ നടത്താറുള്ളത്. എന്നാൽ, ഇപ്പോൾ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post