ഏതൊരു വിശ്വാസിയുടെയും സ്വപ്‌നമാണ് തങ്ങളുടെ ഇഷ്ടദേവന്റെയോ ദേവിയുടെയോ ക്ഷേത്രത്തിനടുത്ത് ഒരു വീട്. ഇതിനെ കുറിച്ച് വാസ്തുശാസ്ത്രത്തിൽ അനേകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൃത്യമായി വിദഗ്ധരുമായി ചർച്ച ചെയ്ത് വേണം ക്ഷേത്രത്തിന് സമീപം വീട് വയ്ക്കാൻ. ക്ഷേത്രത്തിന് സമീപം വീട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന പൊതുവായ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ
ക്ഷേത്രത്തിന് സമീപമാണ് നിങ്ങളുടെ വീടെങ്കിൽ വാസ്തു പറയുന്ന ചില നിയമങ്ങൾ നിങ്ങൾ പാലിക്കണം. അല്ലെങ്കിൽ വീടിനും വീട്ടിനുള്ളിലെ താമസക്കാർക്കും പല തരത്തിലുള്ള കഷ്ടതകൾ നേരിടേണ്ടിവന്നേക്കാം
ക്ഷേത്രത്തിനടുത്ത് വീട് വാങ്ങേണ്ട സാഹചര്യം നിങ്ങൾക്ക് നേരിടേണ്ടി വന്നാൽ, വീടിന്റെ പ്രവേശന കവാടം ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 25 മുതൽ 80 അടി വരെ അകലെയായിരിക്കണം. ഇല്ലെങ്കിൽ അത് വീട്ടിൽ താമസിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ വീടിന്റെ പ്രവേശനം ഒരിക്കലും ക്ഷേത്രത്തിന് നേരെ അഭിമുഖീകരിക്കരുത്. ക്ഷേത്രത്തിന്റെ നിഴൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ നേരിട്ട് പതിക്കരുത്. ഇത് ഒരു പ്രധാന നിയമമാണ്. ക്ഷേത്രത്തിന് സമീപം വീട് വാങ്ങുമ്പോൾ എല്ലായ്പ്പോഴും മനസ്സിൽ ഇക്കാര്യങ്ങൾ ഓർക്കണം.
ക്ഷേത്രങ്ങൾക്ക് സമീപം വീടുള്ളവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ വരില്ല. എന്നാൽ അവർക്ക് ചില രോഗങ്ങൾ ബാധിച്ചേക്കാം.ഭൈരവൻ അല്ലെങ്കിൽ കാർത്തികേയ ക്ഷേത്രത്തിനോ ഒരു ദേവീക്ഷേത്രത്തിനോ സമീപം വീട് നിർമ്മിക്കുകയാണെങ്കിൽ, കുടുംബാംഗങ്ങൾക്കിടയിൽ തർക്കങ്ങൾ പതിവായേക്കാം. വീട് പണിയുമ്പോൾ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് കല്ലുകളോ നിർമ്മാണ സാമഗ്രികളോ ഉപയോഗിക്കാതിരിക്കുക.
ക്ഷേത്ര ശ്രീകോവിലിന്റെ താഴികക്കുടത്തിനേക്കാൾ ഭവനത്തിനു ഉയരം പാടില്ലെന്നാണ് പ്രമാണം. ബഹുനില മന്ദിരങ്ങൾ വയ്ക്കണമെന്നുണ്ടെങ്കിൽ ശാസ്ത്രപ്രകാരം ക്ഷേത്രത്തിൽ നിന്ന് അകലം പാലിക്കണം.
ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പ്രാധാന്യമനുസരിച്ചും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉഗ്രമൂർത്തീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനടുത്തു വീട് പണിയുമ്പോൾ. ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ മുൻഭാഗവും വലതുവശവും അനുയോജ്യമാണ് . എന്നാൽ പിൻഭാഗവും ഇടതുവശവും ഗുണകരമല്ല. ഉഗ്രമൂർത്തീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ പിൻഭാഗവും ഇടതുവശവും വീടുനിർമ്മിക്കാമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു.
Discussion about this post