ന്യൂഡൽഹി: ഫൈബർ ബ്രോഡ്ബാൻഡ് അടിസ്ഥാന പ്ലാനിന്റെ വില കുറച്ച് ബിഎസ്എൻഎൽ. 100 രൂപയാണ് കുറച്ചത്. ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ കൂടുതലായി ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ആകർഷകമായ മൊബൈൽ റീചാർജ് പ്ലാനുകൾ ആണ് കമ്പനി ഉപഭോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്നത്.
മൺസൂൺ ഓഫർ എന്ന പേരിലാണ് ബിഎൻഎൽഎല്ലിന്റെ പുതിയ പ്ലാൻ. നേരത്തെ ബ്രോഡ്ബാൻഡ് കണക്ഷനുള്ള ഉപഭോക്താക്കൾക്ക് 499 രൂപയാണ് നൽകേണ്ടിവന്നിരുന്നത്. എന്നാൽ മൺസൂൺ ഓഫർ പ്രഖ്യാപിച്ചതോടെ ഇത് 399 രൂപയായി. ഇതിന് പുറമേ പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്കും ആകർഷകമായ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ആദ്യമായി കണക്ഷൻ എടുക്കുന്നവർക്ക് ആദ്യ ഒരു മാസം സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും.
ആദ്യത്തെ മൂന്ന് മാസ കാലയളവിലേക്കാണ് 399 രൂപ മാത്രം ഈടാക്കുന്നത്. ഇതിന് ശേഷം പഴ നിരക്ക് ഈടാക്കും. അടിസ്ഥാന പ്ലാനിൽ 20 എംബിപിഎസ് വേഗത്തിൽ 3300 ജിബി അതിവേഗ ഇന്റർനെറ്റാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇത് കഴിഞ്ഞാൽ 4 എംബിപിഎസ് ആയി വേഗത കുറയും. പുതിയ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കാനായി 1800-4444 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് Hi അയച്ചാൽ മതി.
അതേസമയം പുതിയ തീരുമാനം കമ്പനിയ്ക്ക് ഏറം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ മറ്റ് മൊബൈൽ കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ പ്ലാനുകളാണ് മൊബൈൽ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ നൽകുന്നത്. മറ്റ് കമ്പനികൾ താരിഫ് വീണ്ടും ഉയർത്തിയെങ്കിലും ബിഎസ്എൻഎൽമാത്രം ഉയർത്തിയില്ല. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്.
Discussion about this post