ആലപ്പുഴ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയതായി സംശയം ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തകഴി സ്വദേശികളായ രണ്ട് യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. തകഴി കുന്നുമ്മലിനാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിന്റെ അമ്മ അവിവാഹിതയാണ്. കുഞ്ഞിന്റെ മൃതദേഹം യുവതി തന്നെയാണ് ആൺസുഹൃത്തിനെ ഏൽപ്പിച്ചത്. അയാളും സുഹൃത്തും കൂടി ചേർന്ന് കുഞ്ഞിനെ മറവ് ചെയ്‌തെന്നുമാണ് സംശയമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post