തിരുവനന്തപുരം: മദ്രസയിൽ മതപഠനത്തിനെത്തിയ 15-കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ കേസിൽ ഉസ്താദിനെ വിവിധ വകുപ്പുകളിലായി 86 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു.
നെടുമങ്ങാട് മാങ്കോട് കടക്കൾ കാഞ്ഞിരത്തിൻമൂട് ബിസ്മി ഭവനിൽ സിദ്ദിഖാണ് ഒന്നാം പ്രതിയായ ഉസ്താദ്.പീഡനവിവരം മറച്ചുെവച്ച കുറ്റത്തിന് മദ്രസാധ്യാപകനെ കോടതി ആറുമാസം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.നെടുമങ്ങാട് തൊളിക്കോട് ജാസ്മിൻ വില്ലയിൽ മുഹമ്മദ് ഷമീറാണ് മദ്രസാധ്യാപകനായ രണ്ടാം പ്രതി.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പോലീസിൽ പരാതി കൊടുത്തിരുന്നത്. എന്നാൽ വിചാരണ തുടങ്ങിയപ്പോൾ നാലു കുട്ടികൾ മൊഴി മാറ്റി. ഒരു കുട്ടി മാത്രം മൊഴിയിൽ ഉറച്ചു നിന്നു. ഇതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്.
Discussion about this post