മൂവാറ്റുപുഴ; ഭാര്യയെയും മക്കളെയും ഉപദ്രവിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ.മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് ആണ് അറസ്റ്റിലായത്. മറ്റൊരു വിവാഹം കഴിക്കണമെന്ന ആവശ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാം വിവാഹത്തിന് തടസ്സം നിന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സംഭവത്തിന്ശേഷം മുങ്ങിയ പ്രതിയെ താമരശ്ശേരിയിൽ നിന്നാണ് പിടികൂടിയത്.
Discussion about this post