പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയില്ലേ…രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസേനയുള്ള ഊർജ്ജ ഉപഭോഗത്തിൻറെ 15-25% പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ദീർഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ അമിതദേഷ്യം, മലബന്ധം,മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും. പെൺകുട്ടികൾ ഇടവിട്ടുള്ള ഉപവാസം പോലുള്ള ഭക്ഷണരീതികൾ പരീക്ഷിക്കുമ്പോൾ ക്രമം തെറ്റിയ ആർത്തവത്തിനും കാരണമാകുന്നു.പ്രഭാത ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് ശരീരത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. ഭക്ഷണത്തിനിടയിൽ നീണ്ട ഇടവേളകൾ ഉണ്ടെങ്കിൽ, അത് തലവേദന, മൈഗ്രെയ്ൻ, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.അത് കൊണ്ട് തന്നെ പ്രഭാതഭക്ഷണം പോഷക സമ്പുഷ്ടമാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
അക്കാര്യത്തിൽ നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ പൊളിയാണ്. പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണമാണ് നമ്മൾ കഴിക്കാറുള്ളത്. ദക്ഷിണേന്ത്യൻ പ്രാതൽ വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇഡ്ഡലി. സ്വദേശി തമിഴ്‌നാട് ആണെങ്കിലും മലയാളികൾക്കും ഏറെ പ്രയങ്കരം. ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ തേങ്ങ ചട്ടിണി പലർക്കും ഇഷ്ടപ്പെട്ട കോംമ്പോ ആണ്.
ഇഡ്ഡലിയും സാമ്പാറും ഇഷ്ടപ്പെടുന്നവർ ഒന്നറിഞ്ഞോളൂ. കിടിലൻ ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നത് കാരണം.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡലിയിൽ അടങ്ങിയിട്ടുണ്ട്.ഇഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.ഇഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുംഇഡലിയിലുള്ള ഫൈബറിന്റെയും പ്രോട്ടീന്റെയും സാന്നിധ്യം അമിതഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നു.ഇഡലി കഴിക്കുന്നത് ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്നു. എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഇഡ്ഡലി വളരെയധികം ഗുണം നൽകുന്നു.ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. ഇഡ്ഡലി കഴിക്കുന്നത് ശരീരത്തിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ് കളയാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ കർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.ഇഡ്ഡലിമാവിൽ അടങ്ങിയിരിക്കുന്ന ഉഴുന്നുപരിപ്പിന്റെ സാന്നിധ്യം ശരീരത്തിൽ അയണിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നെണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഒരു ഇടത്തരം വലിപ്പമുള്ള (പതിവ്) ഇഡ്ലിയുടെ പോഷകമൂല്യം ഇതാണ്: 35-39 കലോറി, 2-3 ഗ്രാം പ്രോട്ടീൻ, 2-5 ഗ്രാം ഡയറ്ററി ഫൈബർ, 6-10 ഗ്രാം കാർബോഹൈഡ്രേറ്റ്; 1-5 മില്ലിഗ്രാം ഇരുമ്പ്, അതിൽ ഉപയോഗിക്കുന്ന ഫ്‌ലേവർ ഇനത്തെ ആശ്രയിച്ച് കാൽസ്യം, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവയുടെ അളവ്.(ചിലർ ഇഡ്ഡലിയിൽ കാരറ്റ്,ബിട്ട്‌റൂട്ട് പോലുള്ള പച്ചക്കറികളോ ഇലക്കറികളോ ചേർക്കാറുണ്ട്)
സാമ്പാർ
പലതരം പച്ചക്കറികൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറി ആയത് കൊണ്ട് തന്നെ വളരെയധികം പോഷകഗുണങ്ങൾ സാമ്പാറിന് ഉണ്ട്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് സാമ്പാർ. എത്ര പാചകം ചെയ്താലും ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ തന്നെ സാമ്പാറിനെ നമുക്ക് ലഭിയ്ക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതു കൊണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യുന്നു.പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കും എന്നുള്ളതു കൊണ്ട് തന്നെ പ്രോട്ടീൻ സമ്പുഷ്ടമായിരിക്കും സാമ്പാർ.കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും ബെസ്റ്റ് ഐഡിയയാണ് സാമ്പാർ.ഉപ്പ്, പുളി, മുളക് എന്നിവയെല്ലാം ശരീരത്തിന്റെ ആവശ്യത്തിനുസരിച്ച് ലഭ്യമാകുന്നു എന്നതു കൊണ്ട് തന്നെ ദഹനത്തിന് സാമ്പാർ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സാമ്പാർ അത്രയേറെ മിടുക്കനാണ്.കായവും ഉപ്പും എല്ലാം ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവില്ല.
അപ്പോൾ ഇനി പ്രഭാതഭക്ഷണം കഴിക്കാൻ മടികാണിക്കും മുൻപ് നല്ല ചൂട് ഇഡ്ഡലിയെയും സാമ്പാറിനെയും കുറിച്ചോർക്കൂ… നല്ല പ്രാതൽ കഴിക്കൂ.
Discussion about this post