വില്ലനായും കൊമേഡിയനായും മലയാളത്തിനൊപ്പം ഇതരഭാഷകളിലും സജീവമായ നടനാണ് അബു സലിം. 1978ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984ൽ മിസ്റ്റർ ഇന്ത്യയുമായി. ഹോളിവുഡ് താരം അർനോൾഡ് ഷ്വാസനെഗറുടെ കടുത്ത ആരാധകനാണ് അബു സലിം. ഇദ്ദേഹം കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്‌പെക്ടർ പദവിയിലാണ് പോലീസിൽ നിന്നു വിരമിച്ചു.പണ്ട് മലയാള സിനിമയിൽ മസിലുള്ള ചുരുക്കം വില്ലനുകളിൽ ഒരാൾ ആയിരുന്നു അബു സലിം.ബോഡി ബിൽഡിംഗ് അദ്ദേഹത്തിന്റെ പാഷൻ കൂടിയായിരുന്നു.
മരുന്നുകൾ ഉപയോഗിച്ചുള്ള ബോഡി ബിൽഡിംഗ് ഒരുകാലത്തും തനിക്ക് താൽപര്യമില്ലെന്ന് അബു സലിം പറയുന്നു. നാച്വറലായി ബിൽഡ് ചെയ്യുന്നത് മാത്രമേ എക്കാലത്തും നിലനിൽക്കുകയുള്ളൂ. ജിമ്മിൽ പോകുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.”വർക്കൗട്ടിന് തയ്യാറാകുന്ന സമയത്ത് ആ വർക്കൗട്ടിന് നമ്മുടെ ശരീരം ഫിറ്റാണോ എന്ന് ആദ്യം തിരിച്ചറിയണം. അടുത്തിടെ പലർക്കും വർക്കൗട്ടിനിടെ കാർഡിയാക് അറസ്റ്റ് വന്നുവെന്ന് കാണുന്നത്. അത് ജിമ്മിൽ പോയതുകൊണ്ടല്ല. അയാളുടെ ബോഡിയുടെ കണ്ടീഷൻ എതിരായി നിന്ന സമയത്ത് വർക്കൗട്ട് ചെയ്തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റില്ല എന്ന് തോന്നികഴിഞ്ഞാൽ ഒരുകാരണവശാലും അതിന് മുതിരരുത്. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് താരം പറയുന്നത്.
Discussion about this post