മസ്‌ക്കറ്റ്: ഒമാനിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. നിലവിൽ രൂപ്പപെട്ട ന്യൂനമർദ്ദം ആണ് രാജ്യത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് പ്രവചനം. വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാഷണൽ സെന്റർ ഓഫ് ഏർലി വാണിംഗ് ആണ് മഴ ലഭിക്കുമെന്ന വിവരം പുറത്തുവിട്ടത്. സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. ഇതിന് പുറമേ മസ്‌ക്കറ്റിന്റെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകും. അൽഹാജർ മലനിരകളിലും ശക്തമായ മഴ പ്രവചിക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Discussion about this post