മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിന്റെ എവർഗ്രീൻ ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഗയും നകുലനും സണ്ണിയും ശ്രീദേവിയുമെല്ലാം വീണ്ടും മുന്നിലെത്തുമ്പോൾ സിനിമാ പ്രേമികളെല്ലാം ആവേശത്തിലാണ്. ഏവരുടെയും പ്രിയ ചിത്രമായി മാറിയ മണിച്ചിത്രത്താഴ് റിലീസിന് വർഷങ്ങൾക്ക് ശേഷം ചില വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
മണിച്ചിത്രത്താഴിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയതും വാഴ്ത്തിപ്പാടിയിരുന്നതും നാഗവല്ലിയായി പകർന്നാടിയ ശോഭനയുടെ പ്രകടനം തന്നെയായിരുന്നു. ഗംഗയും നാഗവല്ലിയുമായി വേഷപ്പകർച്ച നടത്തിയ ശോഭനയുടെ അഭിനയത്തിനോടൊപ്പം തന്നെ ഗംഗയുടെയും നാഗവല്ലിയുടെയും ശബ്ദവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സ്്വകീനിൽ നിറഞ്ഞാടിയ ശോഭനയുടെ നാഗവല്ലിക്ക് ശബ്ദം കൊടുത്തത് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി ആണെന്നായിരുന്നു അതുവരെയും പ്രേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, നാഗവല്ലിയ്ക്ക് ശബ്ദം കൊടുത്തത് താനാണെന്ന പ്രശസ്ത തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗ സുന്ദർരാജന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. 50 വർഷങ്ങളായി ഡബ്ബിംഗ് ഫീൽഡിലുള്ള്് മുതിർന്ന ആർട്ടിസ്റ്റ് ആണ് ദുർഗ.
എന്നാൽ, അടുത്തിടെ വീണ്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദുർഗ രംഗത്ത് വന്നിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലയുടെ ശബ്ദം തന്റേതായിരുന്നു. എന്നാൽ, ചിത്രത്തിൽ തന്റെ പേരില്ലായിരുന്നു. 23 വർഷത്തിന് ശേഷമാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന സത്യം താൻ മനസിലാക്കിയത്. മറ്റ് ചില ഡബ്ബിംഗ് ആർട്ടിസ്റ്റുകളകണ് ഇക്കാര്യം പുറത്ത് പറയണമെന്ന് നിർബന്ധിച്ചത്. അവരുടെ നിർബന്ധത്തിലാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും അവർ വ്യക്തമാക്കി.
സിനിമ ഇറങ്ങിയതിന് ശേഷമെങ്കിലും ഇക്കാര്യം ഭാഗ്യലക്ഷ്മിക്ക് പറയാമായിരുന്നുവെന്നും ദുർഗ പറഞ്ഞു. താൻ ചെന്നൈയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇതിനെ പറ്റി കൂടുതൽ ഒന്നും അറിഞ്ഞിരുന്നില്ല. അന്നേ ഇതിനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ പ്രതികരിക്കുമായിരുന്നുവെന്നും ദുർഗ കൂട്ടിച്ചേർത്തു.
Discussion about this post