തിരുവനന്തപുരം: സിനിമാ മേഖലയിൽ നടക്കുന്ന സമാനതകളില്ലാത്ത ചൂഷണങ്ങളിലേയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഏത് വ്യക്തികളാലും സിനിമാ മേഖലയിൽ ചൂഷണം നേരിടാം. പ്രൊഡ്യൂസർമാർ, ഡയറക്ടർമാർ, പ്രൊഡക്ഷൻ കൺട്രോളർമാർ എന്നിവരെല്ലാം ഇത്തരത്തിൽ നടിമാരെ ചൂഷണം ചെയ്യുന്നുണ്ട്. വഴങ്ങികൊടുത്താൽ മാത്രമേ സിനിമാ മേഖലയിൽ നിലനിൽപ്പുള്ളൂ എന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.
ഇന്ന് സക്‌സസ്ഫൾ ആയിട്ടുള്ള മുഴുവൻ നടിമാരും പ്രൊഡ്യൂസർമാർക്കും നിർമാതാക്കൾക്കും എല്ലാം വഴങ്ങിക്കൊടുത്തിട്ടാണ് ഇൗ നിലയിൽ എത്തിയതെന്ന് പുതിയതായി വരുന്ന നടിമാരോട് പറയുമെന്ന് ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയിരിക്കുന്നു.
അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുള്ളതുകൊണ്ടാണ് അവർക്ക് ഇത്രയും അവസസരങ്ങൾ ലഭിച്ചത്. ഉയരങ്ങളിലെത്തണമെങ്കിലും സൂപ്പർ ഹിറ്റ് നടിമാരായി മാറണമെങ്കിലും ഇത്തരത്തിൽ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്നും പറയുമെന്നാണ് മൊഴി.
മറ്റൊരു ആർട്ടിസ്റ്റും ഇത് സംബന്ധിച്ച്അനുഭവം പങ്കു വച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് ഇവർ ഓഡീഷന് വേണ്ടി അയക്കുന്നത്. അവർക്ക് പിന്നീട് ഫോൺകോൾ വരും. ഡയറക്ടറുമായോ നിർമാതാവുമായോ കൂടിക്കാഴ്ച്ച നടത്തണമെന്ന് പറയും. സിനിമയിൽ അഭിനയിക്കണമെങ്കിൽ കോംപ്രമൈസിനും അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകണമെന്ന് പറയും. മറ്റുള്ളവർ ഇങ്ങനെ തന്നെയാണ് വലിയ നടിമാരായതെന്നും ഇവർ പറയുമെന്ന് മൊഴിയിൽ വ്യക്തമാക്കുന്നു.
സിനിമ സെറ്റിലുള്ള റൂമുകളുടെ വാതിലുകളിൽ രാത്രിയിൽ ശക്തമായി മുട്ടി വിളിക്കും. വാതിൽ പൊളിച്ച് അകത്ത് കയറുമെന്ന് ഭയന്നാണ് മുറികളിൽ കഴിയാറ്. സിനിമ സെറ്റുകളിൽ ശുചിമുറി സൗകര്യങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാഫിയ സംഘമാണ് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത്. സനിമയിൽ നിന്നും ഒഴിവാക്കുമെന്ന് ഭയന്ന് പലരും ഒന്നും പുറത്ത് പറയാറില്ല. കരാറില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വരാറുണ്ടെന്നും ഹേമ കമ്മിറ്റിയ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്.
Discussion about this post