തിരുവനന്തപുരം: സിനിമാ മേഖലയിൽ നടക്കുന്ന സമാനതകളില്ലാത്ത ചൂഷണങ്ങളിലേയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇപ്പോൾ പ്രശസ്തി നേടിയ പല നടിമാരും വഴങ്ങിക്കൊടുത്തത് കൊണ്ടാണ് ഈ നിലയിൽ എത്തിയതെന്ന് പറഞ്ഞാണ് പുതിയതായി അഭിനയിക്കാൻ വരുന്നവരെ നിർബന്ധിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാനോ പരാതിപ്പെടുവാനോ പലർക്കും പേടിയാണ്. പുറത്ത് പറഞ്ഞാൽ, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറയും. പ്രതികരിച്ചാൽ ഫാൻസ് ക്ലബ്ബുകളെ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തും. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാകും. പലർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളും ഇത്തരത്തിൽ ഉണ്ടാകുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല. പക്ഷേ, റിപ്പോർട്ട് ചെയ്യപ്പെട്ട ഒരേയൊരു സംഭവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭയന്നിട്ടാണ് പലരും ഒന്നും പുറത്ത് പറയാത്തത്. രാത്രിയിൽ സെറ്റുകളിലെയും ഹോട്ടലുകളിലെയും മുസറികളിൽ കിടന്നുറങ്ങാൻ പോലും പേടിയാണ്. വഴങ്ങിയിലെലങ്കിൽ ഷോട്ടുകൾ പലതവണ റിപ്പീറ്റ് ചെയ്യിപ്പിക്കുമെന്നും പറയുന്നു.
Discussion about this post