തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. വ്യക്തികളെ മനസിലാക്കുന്ന രീതിയിലുള്ള വിവരങ്ങളും റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ സനിമാ സെറ്റിൽ തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി മാളവിക ശ്രീനാഥ്. മധുരം, സാറ്റർ ഡേ നൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക. കാസ്റ്റിംഗ് കൗച്ച് അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടൈന്ന് മാളവിക പറയുന്നു. മഞ്ജു വാര്യരുടെ മകളുടെ വേഷം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ തുറന്ന് പറച്ചിൽ. ഒഡീഷനു പോയപ്പോഴായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായതെന്നും മാളവിക പറഞ്ഞു.
സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. താനും അതിനൊരു ഇരയാണ്. ഇതുവരെ വേറെ എവിടെയും താനിത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ, ഇപ്പോൾ ഇൻഡസ്ട്രീയിൽ തനിക്കൊരു സ്‌പേസ് ഉണ്ട്. അതുകൊണ്ട് ഇനി ധൈര്യമായി തുറന്ന് പറയാം. മൂന്ന് കൊല്ലം മുൻ തന്നെ ഒരാൾ വിളിച്ചു. മഞ്ജു വാര്യരുടെ സിനിമയിൽ അവരുടെ മകളായി അഭിനയിക്കാൻ വേണ്ടിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു. ആരായാലും വീണു പോകുമല്ലോ.. താനും അതുകേട്ടപ്പോൾ വിശ്വസിച്ചുപോയി. സിനിമാ മേഖലയിൽ തനിക്ക് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സംഭവം ശരിക്കും ഉള്ളതാണോ എന്ന് മനസിലായിരുന്നില്ല. എങ്കിലും ഓഡീഷനു പോകാമെന്ന് താൻ തീരുമാനിച്ചു. തൃശൂരിലായിരുന്നു ഓഡീഷൻ. വീട്ടിലേയ്ക്ക് അവർ കാർ അയച്ചു. അമ്മയോടും അനിയത്തിയോടും ഒപ്പമാണ് പോയത്.
ഒരു ചില്ലട്ട റുമിലായിരുന്നു ഓഡീഷൻ. കുറേ കഴിഞ്ഞപ്പോൾ മുടി അൽപ്പം പാറി കിടക്കുകയാണ് ഡ്രസിംഗ് റൂമിൽ വച്ച് അത് ശരിയാക്കാൻ അവിടെ ഉള്ള ആൾ പറഞ്ഞു. താൻ ഡ്രസിംഗ് റൂമിൽ വച്ച് മുടി ശരിയാക്കുന്നതിനിടയിൽ അയാൾ വന്ന് പിറകിൽ പിടിക്കുകയായിരുന്നു എന്നും മാളവിക പറഞ്ഞു.
വലിയ തടിയും ഇയരവും ഒക്കെയുള്ള ആളായിരുന്നു. തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ ചിലർ പറയും. പക്ഷേ, ചില സമയത്ത് ഒന്നിനും കഴിയാതെ വരും. താന വിറച്ച് പോയെന്ന് മാളവിക കൂട്ടിച്ചേർത്തു. അന്ന് തനിക്ക് അധികം പ്രായമില്ല. തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ‘മാളവിക ഒന്ന് മനസ് വച്ചാൽ, അടുത്തത് ജനങ്ങൾ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ട് ആയിരിക്കും’ എന്ന് അയാൾ പറഞ്ഞു. അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ, മാളവിക എത്ത് മിനിറ്റ് ഇവിടെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. താൻ അപ്പോൾ കരയാൻ തുടങ്ങി. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് താൻ പുറത്തേക്ക് ഓടുകയായിരുന്നു. ഒന്നും നോക്കാതെ മുന്നിൽ കണ്ട ബസിലേയ്ക്ക് ഓടി കയറി. ഇതുപോലെ നിരവധി അനുഭവങ്ങൾ പിന്നീടും ഉണ്ടായിട്ടുണ്ടെന്ന് മാളവിക വ്യക്തമാക്കി.
Discussion about this post