ആഹാരത്തിൽ രുചിക്ക് മുൻഗണന നൽകുന്നവരാണ് മലയാളികൾ. വെറൈറ്റി തരത്തിലുള്ള ആഹാരങ്ങളാണ് മലയാളികൾ പരീക്ഷിക്കുന്നത്. എന്നാൽ നമ്മൾ നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളിൽ പല ഭക്ഷണങ്ങളും മറ്റുരാജ്യങ്ങളിൽ നിരോധനമുള്ളതാണെന്നത് ഒട്ടുമിക്കവർക്കും അറിയില്ല. അവ ഏതെന്നും നിരോധനത്തിന് കാരണം എന്തെന്നും പരിശോധിക്കാം.
മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് സാമ്പാർ. വിവിധ തരം പച്ചക്കറികളാണ് ഇതിൽ മലയാളികൾ ഉപയോഗിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇതിൽ കൂടുതൽ ഫലം നമുക്ക് കിട്ടും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ സാമ്പാറിന് യൂറോപ്യൻ യൂണിയനിൽ നിരോധനമുണ്ട്. ഇതിന് പിന്നിലുള്ള കാരണം ഇതിൽ ഉപയോഗിക്കുന്ന കത്തിരിക്കയും വഴുതനയുമാണ് . ഇതിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഉപയോഗം പ്രാദേശിക കൃഷിയെ ബാധിച്ചെക്കാവുന്ന കീടങ്ങൾ എത്താനുളള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് ഈ രണ്ട് പച്ചക്കറികൾ ഇറക്കുമതിചെയ്യുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമേ ഇന്ത്യൻ ശർക്കരയ്ക്കും അമേരിക്കയിൽ പ്രവേശനമില്ല. ആരോഗ്യ സുരക്ഷ ഗുണനിലവാരമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് ശർക്കരയെ അമേരിക്ക നിരോധിച്ചിരിക്കുന്നത്. ഇതിൽ വലിയ അളവിൽ മാലിന്യം ഉണ്ടെന്നാണ് അമേരിക്കക്കാർ പറയുന്നത്..
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ നാലും കൂട്ടിയൊരു മുറുക്ക് എന്നാണല്ലോ . എന്നാൽ അമേരിക്ക , കാനഡ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ ഇവയ്ക്ക് നിരോധനമുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുറുക്കാനിലെ പ്രധാന ഘടകമായ അടയ്ക്ക ലോകാരോഗ്യ സംഘടനയുടെ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതാണ് നിരോധനത്തിന് കാരണമായി പറയുന്നത്.
കുട്ടികൾ വാശി പിടിച്ച് വാങ്ങിച്ച് കൊടുക്കുന്ന സാധനമാണ് കിൻഡർ ജോയ്. എന്നാൽ ഇതിന് അമേരിക്കയിൽ നിരോധനമുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ഇവർ പറയുന്നത്. കൂടാതെ ഇതിന്റെ കൂടെ കിട്ടുന്ന കളിപ്പാട്ടങ്ങൾ കൂടി കുട്ടികൾ കഴിച്ചാൽ ശ്വാസതടസം ഉൾപ്പെടെയുള്ള ഉണ്ടാവാൻ ഇടയാക്കിയേക്കും എന്നും ആശങ്ക ഉയർത്തുന്നു.
Discussion about this post