കണ്ണൂർ; മട്ടന്നൂർ പോളിടെക്‌നിക്കിൽ രക്ഷാബന്ധൻ ദിവസത്തിൽ രാഖി കെട്ടിയ വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്‌ഐ ഗുണ്ടായിസമെന്ന് പരാതി. രാഖി കെട്ടിയതിനെ ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ വിദ്യാർത്ഥികളുടെ രാഖികൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
എസ്എഫ്‌ഐ അക്രമം പ്രിൻസിപ്പാളിന്റെ ശ്രദ്ധയിൽപെടുത്തനായി പോളിയിൽ എത്തിയ കേന്ദ്രപ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി ഉൾപ്പടെയുള്ള എബിവിപി നേതാക്കൾക്ക് നേരെ എസ്എഫ്‌ഐ ക്രിമിനലുകൾ നടത്തിയ കയ്യേറ്റശ്രമം തീർത്തും അപലപനീയമാണെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
പ്രവർത്തകരെ അക്രമിച്ച് പോളിയിലെ എബിവിപി പ്രവർത്തനം അവസാനിപ്പിക്കാം എന്നത് എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വ്യാമോഹം മാത്രമാണ്. കോളേജുകളിലെ സാമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം അക്രമ സംഭവങ്ങളെ പൊതു സമൂഹം ഒറ്റപ്പെടുത്തി തള്ളിക്കളയും.എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ വ്യക്തി സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇതിനെതിരെ ജില്ലയിലെ ക്യാംപസുകളിൽ എ ബി വി പി ശക്തമായി പ്രതിഷേധിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി അശ്വിൻ പി സതീഷ് വ്യക്തമാക്കി.
Discussion about this post