കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. പ്രതിഫലം ചോദിച്ചതിന്റെ പേരിൽ അവസരം നഷ്ടമായ അനുഭവവും ഗായിക വെളിപ്പെടുത്തി.എന്റെ പേര് പെണ്ണ്’ എന്ന ഗൗരി ലക്ഷ്മിയുടെ ഗാനം സമീപകാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് ഗായിക പാട്ടിലൂടെ അവതരിപ്പിച്ചത്.
ആണുങ്ങൾ ഭരിക്കുന്ന ഒരു മേഖല തന്നെയാണ് സിനിമാ വ്യവസായം. തീരുമാനം എടുക്കാൻ അധികാരമുള്ളവരിലേക്ക് കുറേക്കൂടെ സ്ത്രീകൾ വരേണ്ടതുണ്ട്. ലഹരിയും സെക്സും നിർബന്ധമായ ഗ്യാങ്ങുകളിലേക്കാണ് പുതിയ ആളുകൾ വന്ന് പെട്ടുപോകുന്നതെന്ന് ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു.
വിട്ടുവീഴ്ചകൾക്കു തയ്യാറാണെങ്കിൽ മാത്രമേ അവസരം നൽകൂ എന്നു പറയുന്ന സംഗീതസംവിധായകർ നിരവധിയുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. തനിക്കും അത്തരം മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനാൽത്തന്നെ ആ സംവിധായകനൊപ്പം മേലിൽ വർക്ക് ചെയ്യില്ലെന്നു തീരുമാനിച്ചിട്ടുണ്ടെന്നും ഗായിക വെളിപ്പെടുത്തി.
Discussion about this post