കൊച്ചി; ഹേമകമ്മറ്റി റിപ്പർട്ടിൽ പ്രതികരിച്ച് നടി ഉഷ ഹസീന. സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. വരും തലമുറയ്ക്ക് ജോലി ചെയ്യാൻ സാധിക്കണം. പരാതി നൽകാൻ തയാറാകണം. സർക്കാർ നടപടി സ്വീകരിക്കണം. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. അനുഭവമുള്ള നടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് മൊഴി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടിലുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് പറയാൻ കഴിയില്ല എന്നും ഉഷ പറയുന്നു.
എനിക്കും മോശം അനുഭവം ഉണ്ടായി. ഒരു സംവിധായകൻ മോശമായി പെരുമാറി. പ്രതികരിച്ചതിന് അകറ്റി നിർത്തി. അതിന് ശേഷം എല്ലാവർക്കും എന്നോട് അങ്ങനെ സംസാരിക്കാൻ ഭയമുണ്ട്. എപ്പോഴും എന്റെ കൂടെ അച്ഛൻ വരാറുണ്ടായിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിലും എനിക്ക് ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.
സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താന്‍ അപ്പോ തന്നെ പ്രതികരിച്ചു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചുപോയെന്നും ഉഷ പറഞ്ഞു. പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. അങ്ങനെ വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ചെരുപ്പ് ഊരി അടിച്ചു ഉഷ പറഞ്ഞു.
പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. അങ്ങനെ വരുന്നവർ എവിടെ പരാതി പറയാനാണ്. ഇന്നല്ലേ സോഷ്യൽ മീഡിയ ഒക്കെ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയതെന്ന് നടി ഉഷ ഹസീന പറയുന്നു.
ഇതിന് മുൻപ് താരം നടൻ മമ്മൂട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി ഉഷ വെളിപ്പെടുത്തിയത്. മലയാളത്തിന്റെ മെഗാ താരം ഉഷ എന്ന നടിയുടെ അവസരങ്ങൾ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് ഒരു കമന്റ് കണ്ടിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം നടി ഇക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
താരത്തിന്റെ വാക്കുകളിലേക്ക് ഞാനും ഇത്തരം കമന്റുകൾ വായിച്ചിട്ടുണ്ട്. മമ്മൂക്ക എന്റെ അവസരം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന്. എനിക്ക് മനസിലായില്ല എന്താണ് അങ്ങനെ പറഞ്ഞതെന്ന്. അങ്ങനെ ചില ചിത്രങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ആദ്യം നല്ല വിഷമം തോന്നി. അന്നത്തെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ചേട്ടനോട് ഞാൻ അത് സൂചിപ്പിച്ചിരുന്നു. അമ്മയുടെ ജനറൽ ബോഡി നടന്ന സമയത്താണ് അത് ഞാൻ സൂചിപ്പിച്ചത്. ഇങ്ങനെ ഒരു കാര്യം ഉണ്ട് എല്ലാവരും പറയുന്നുവെന്നാണ് ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞത്. ചേട്ടൻ എന്നോട് ഞാൻ മമ്മൂട്ടിയോട് ചോദിക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ സമ്മതിച്ചില്ല. എനിക്ക് അതിൽ സങ്കടമോ പരാതിയോ ഇല്ലെന്ന് മമ്മൂക്കയോട് പറയണമെന്ന് അന്ന് ഞാൻ പറഞ്ഞു- താരം വിശദമാക്കി.
ബാലചന്ദ്രമേനോന്റെ നായികയായി അരങ്ങേറിയ ഉഷ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സഹോദരി വേഷങ്ങളിലൂടെയും കൂട്ടുകാരി വേഷങ്ങളിലൂടെയും ആയിരുന്നു. ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്.
Discussion about this post