ലണ്ടൻ; വന്ധ്യതാചികിത്സാ രംഗത്ത് പുതിയ ട്രൻഡാണ് ബീജദാനം. നമ്മുടെ രാജ്യത്ത് അത്ര സുപരിചിതമായ വാക്ക് അല്ല എങ്കിലും പുറംരാജ്യങ്ങളിൽ യുവാക്കൾക്കിപ്പോൾ ഇത് കാശുണ്ടാക്കാനുള്ള ഒരു വഴികൂടി ആയിരിക്കുകയാണ്. യുകെയിൽ ദാനം ചെയ്യപ്പെടുന്ന ബീജം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ടുകൾ. വിദേശത്തേക്ക് ബീജമോ അണ്ഡമോ കയറ്റുമതി ചെയ്യുന്നതിന് നിലവിൽ യാതൊരു നിയന്ത്രണവുമില്ലെന്നാണ് വിവരം.
യുകെയിലെ ഏതൊരു ക്ലിനിക്കിൽ നിന്നും ഒരു ബീജദാതാവിന്റെ ബീജം പത്തു കുടുംബങ്ങൾക്ക് മാത്രമേ നൽകാൻ സാധിക്കു. എന്നാൽ യുകെയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്ക് എത്ര ബീജങ്ങൾ വേണമെങ്കിലും ദാനം ചെയ്യാൻ സാധിക്കും. അതിൽ യാതൊരു നിയന്ത്രണങ്ങളും ഇല്ല.അങ്ങനെ വരുമ്പോൾ ജീവശാസ്ത്രപരമായി ഒരു ദാതാവിൽ പല രാജ്യങ്ങളിലായി ഡസൻ കണക്കിന് അർദ്ധ സഹോദരങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് സംഭവിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് അവർ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയോട് (എച്ച്എഫ്ഇഎ) ആവശ്യപ്പെടുന്നു.
മനുഷ്യശരീരത്തിലെ പ്രത്യുൽപാദനപരമായ പ്രശ്നങ്ങളാണ് ബ്രിട്ടനിൽ ബീജദാനം എന്നത് വലിയ തോതിൽ വ്യാപിച്ചത്. പല സ്ത്രീകൾക്കും അവരുടെ ആരോഗ്യപ്രശ്‌നങ്ങളാൽ കുട്ടികളുണ്ടാവുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. സ്വവർഗ ദമ്പതികൾ, ലെസ്ബിയൻ ദമ്പതികൾ, വിവാഹജീവിതവും പരമ്പരാഗത കുടുംബജീവിതവും ഉപേക്ഷിച്ച് കരിയർ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ, മറ്റ് കാരണങ്ങളാൽ കുട്ടികൾ ഉണ്ടാകാത്തവർ ഇവരൊക്കൈയും കുട്ടികളെന്ന മോഹത്തിനായി ഇപ്പോൾ ഈ മാർഗമാണ് സ്വീകരിക്കുന്നത്.
Discussion about this post