എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താര സംഘടനയായ അമ്മ’. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ച് നാൾക്ക് ശേഷമാണ് അമ്മ വിഷയത്തിൽ പ്രതികരിക്കുന്നത്. ജനറൽ സെക്രട്ടറി സിദ്ദിഖും മറ്റ് ഭാരവാഹികളും ആണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
അമ്മ അംഗങ്ങൾ ഓൺലൈൻ ആയി യോഗം ചേർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അമ്മ എത്തിയത്. ഇത്രയേറെ ഗുരുതരമായ റിപ്പോർട്ട് വന്നിട്ടും പ്രതികരിക്കാത്തതിൽ കടുത്ത വിമർശനം നേരിക്കതിന് പിന്നാലെയാണ് പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഞങ്ങളുടെ ഷോയുടെ പരിപാടിയുമായി തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അത് കഴിഞ്ഞത്. അതുകൊണ്ടാണ് ഇത്രയും സമയമെടുത്തതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും സ്വാഗതാർഹമാണ്. റിപ്പോർട്ട് പുറത്ത് വിടുന്നതിൽ അമ്മയ്ക്ക് ഒരു റോളുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് ഉള്ളത് അമ്മ എന്ന സംഘടനയല്ല എന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
Discussion about this post