എറണാകുളം: അച്ഛൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തെളിയുന്നത് എന്ന് നടൻ ഷമ്മി തിലകൻ. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സിനിമയിൽ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ പറഞ്ഞതിനപ്പുറം എന്താണ് ഉള്ളത്. അത് തന്നെയാണ് തന്റെ ആദ്യ പ്രതികരണം. ലൈംഗിക ഉപദ്രവം പുതിയ വിഷയം അല്ല. കാലാകാലങ്ങളായി സിനിമാ രംഗത്ത് ഉണ്ട്. പവർഗ്രൂപ്പ് ഉണ്ട്. കമ്മിറ്റി അതിലെ അംഗങ്ങളുടെ എണ്ണം വ്യക്തമാക്കിയിട്ടുണ്ട്. പവർഗ്രൂപ്പ് ഉണ്ട് എന്നത് ആദ്യമായി പറയുന്ന ഒരു കമ്മിറ്റി അല്ല ഹേമ കമ്മിറ്റി. വിനയനുമായി ബന്ധപ്പെട്ട കേസിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും ഇത് വ്യക്തമാക്കിയിരുന്നു.
ഹേമകമ്മിറ്റി വൈകിയത് അച്ഛനും ആയിട്ടും ബന്ധമില്ല. അച്ഛനാണ് അതിൽ ഹൈലെറ്റ്. അത് കോമഡിയായി തോന്നുന്നു. ഏത് സംഘടനയാണ് കറക്ടായിട്ടുള്ളത്. സ്ത്രീകൾക്ക് ശുചിമുറി സൗകര്യം പോലും ഇല്ല എന്നത് ഒരു പരിധിവരെ ശരിയാണ്. പക്ഷെ ഇന്ന് ഈ സാഹചര്യം ഉണ്ടോയെന്നത് സംശയകരമാണ്. തനിക്കും പലയിടത്തും പൊതുമദ്ധ്യമത്തിൽ നിന്നും വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്.
കാസ്റ്റിംഗ് കൗച്ച് സിനിമയിൽ ഉണ്ട്. ഇതാണ് തെളിവ് സഹിതം റിപ്പോർട്ടിൽ പറയുന്നത്. നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സിനിമയിൽ തനിക്കും അവസരം നഷ്ടമായിട്ടുണ്ട്. ഞാനും ഇരയാണ്. എന്നെ പുറത്താക്കിയ കാര്യം എല്ലാവർക്കും അറിയാമല്ലോ?. ഇത് ഇപ്പോഴും ഉണ്ട്. അച്ഛൻ ഒരുപാട് വേദന അനുഭവിച്ചിരുന്നു. വേദനിപ്പിച്ചവരെയും കെണ്ടേ അച്ഛൻ പോകുകയുള്ളൂ. അതിന്റെ സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
Discussion about this post