തെന്നിന്ത്യൻ താരസുന്ദരി നയൻതാര.താരമൂല്യത്തിലും ഏറെ മുന്നിലാണ് താരം. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മലയാളത്തിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുന്നു നയൻസിന്റെ അഭിനയ ജീവിതം. 2003 ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് തമിഴ് സിനിമാ മേഖലയിൽ സജീവമായ നയൻസിന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ സാധിച്ചു.
തമിഴിലെ ആദ്യകാലത്ത് ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന താരത്തിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. അക്കാലത്ത് നയൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചവരുടെ കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. കോളേജ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി അഭിപ്രായം പറഞ്ഞ ജഗതി ഇരുവരെയും വാനോളം പുകഴ്ത്തി. തുടർന്ന് നയൻതാരയെ കുറിച്ച് നടത്തിയ അഭിപ്രായമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഒരു സുന്ദരി. ജീവിക്കാൻ വേണ്ടി സിനിമയിൽ വന്നു. കേരളത്തിൽ ആണേൽ സാരി ഉടുക്കും , കേരളം വിട്ടാൽ ജെട്ടി ഇടും’. എന്നായിരുന്നു ജഗതിയുടെ മറുപടി. അന്ന് വേദിയിൽ ഉള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്.
പലപ്പോഴും പൊതുവേദികളിൽ ജഗതി പരിധിവിട്ട് സംസാരിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ പോലും പറഞ്ഞിരുന്നത്. ഒരിക്കൽ പൊതുവേദിയിൽ അവതാരക രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജഗതി സംസാരിക്കുകയുണ്ടായി. ഒരു റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയ്ക്ക് മുഖ്യാതിഥിയായെത്തിയതായിരുന്നു ജഗതി ശ്രീകുമാർ.വേദിയിൽ വെച്ച് രഞ്ജിനിയെ അപമാനിച്ച് നടൻ സംസാരിച്ചു. തന്നെ ആക്ഷേപിച്ചതിൽ വിമർശനം അറിയിച്ച് കൊണ്ട് രഞ്ജിനി ഹരിദാസ് ജഗതിക്ക് കത്തയച്ചിരുന്നു.
Discussion about this post