കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളസിനിമയെ ചുറ്റിപ്പറ്റി വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടെ നടി ഉഷ ഹസീനയുടെ പഴയ ഇന്റർവ്യൂ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നു. നടി പാർവ്വതി തിരുവോത്ത് അടക്കം പങ്കുവച്ച ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. 32 വർഷം മുൻപ് കരിയറിന്റെ തുടക്കകാലത്ത് ഉഷ ഹസീന നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.
സിനിമയിലേക്ക് വരാനാഗ്രഹിക്കുന്ന പെൺകുട്ടികളോടും സിനിമയിൽ ഉള്ള സ്ത്രീകൾക്കും ഉള്ള ഉപദേശമെന്നോണമാണ് നടി പറഞ്ഞ് തുടങ്ങുന്നത്. സിനിമയിലെ ആളുകളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും മാഫിയ സംഘം പോലെയാണ് സിനിമാ ലോകം പ്രവർത്തിക്കുന്നതെന്നും താരം മുന്നറിയിപ്പ് നൽകുന്നു. ബർമുഡ ട്രയാംഗിളിൽപ്പെട്ടത് പോലെയാണ് സംഭവിക്കുകയെന്നും താൻ അപകടത്തിൽപ്പെട്ടു. ഇനിയാരും പെടാതിരിക്കട്ടെയെന്നും താരം പറയുന്നു.
‘ എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായത്. ഇനി വരാൻ പോകുന്ന കുട്ടികളോടും, ഇപ്പോൾ ഉള്ള അപകടങ്ങളൊന്നും പറ്റാത്ത കുട്ടികളോടും എനിക്ക് പറയാൻ ഉള്ളത്.സിനിമയിൽ ഉള്ള ആളുകളെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല,ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഇതെന്ന് പറഞ്ഞാൽ ഒരു മാഫിയ സംഘം എന്ന് വേണമെങ്കിൽ പറയാം. ചെല ബർമുഡ ട്രയാംഗളിൽ പെട്ടത് പോലെ ആവാൻ സാധ്യതയുണ്ട്. ഞാൻ പെട്ടുപോയി, എന്റെ അനുഭവം വച്ച് പറയുകയാണ്. അപകടം പറ്റി എനിക്ക് മറ്റുള്ള കുട്ടികൾ വളരെ ശ്രദ്ധിച്ച് നിൽക്കണം. ഞാൻ ഒരാളെ വിശ്വസിച്ചു. അയാളെ കല്യാണം കഴിച്ചു. ഭാര്യയായി താമസിക്കുകയായിരുന്നു. പക്ഷേ പുള്ളി എന്നെയൊരു ഭാര്യയായി കണ്ടിട്ടില്ല. അദ്ദേഹം സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ്. സുരേഷ് ബാബുവെന്നാണ് പേര്. പക്ഷേ പിന്നീടാണ് എനിക്ക് മനസിലായത് അദ്ദേഹം എന്നെ ഭാര്യയായി താമസിപ്പിക്കാൻ ആയിരുന്നില്ല കല്യാണം കഴിച്ചതെന്ന് വളരെ താമസിച്ചാണ് മനസിലായത്. വളരെ താമസിച്ചാണ് ചതിക്കപ്പെട്ടത് മനസിലായത്. എന്നാണ് ഉഷയുടെ വാക്കുകൾ. മലയാള സിനിമയിലെ സ്ത്രീപ്രാതിനിത്യത്തെ കുറിച്ചും ഉഷ അഭിമുഖത്തിൽ വാചാലയാവുന്നുണ്ട്.
Discussion about this post