തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ്. ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല. ആരോപണ വിധേയർ ആരാണെങ്കിലും അധികാര സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നും ജഗദീഷ് പറഞ്ഞു. സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിദ്ദിഖിന്റെ രാജി സംഘടന സ്വാഗതം ചെയ്യുന്നു. ആരോപണവിധേയർ അധികാരത്തിൽ തുടരുന്നത് ശരിയല്ല. അതിന് അനുവദിക്കില്ല. പരാതിയിൽ പോലീസ് കേസ് എടുത്താൻ സിദ്ദിഖ് നേരിടട്ടെ. അതിന് അമ്മയുടെ പിന്തുണ ഉണ്ടാകില്ല. അമ്മ അവൈലബിൾ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേർന്നേക്കും. യോഗത്തിൽ ജനറൽസെക്രട്ടറി സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കുമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
Discussion about this post