എറണാകുളം: അമ്മ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുടെ പിതാവ് ആണ് താൻ എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിലെ അവതാരകയുടെ ചോദ്യങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവതാരികയോട് അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു.
അമ്മ സംഘടന ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ?.അതിന് മറുപടി നൽകൂ. സിദ്ദിഖ് രാജിവച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. മലയാള സിനിമയിലെ നടന്മാർ മുഴുവനും തെറ്റുകാർ ആണോ?. എനിക്കും ഭാര്യയും പ്രായപൂർത്തിയായ പെൺമക്കളും ഉള്ള ആളാണ്. ഒരച്ഛനാണ്. തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കണം എന്നതാണ് തന്റെ നിലപാട്. അത് വളച്ചൊടിയ്ക്കാൻ ശ്രമിക്കേണ്ട. എന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് താൻ പ്രവർത്തിക്കും പ്രതികരിക്കും. ആരും തന്നെ പഠിപ്പിക്കാൻ വരേണ്ട.
അമ്മ സംഘടന എത്ര പേരെ സഹായിച്ചു. അമ്മ നിരവധി വീടുകൾ വച്ച് കൊടുത്തു. അമ്മ സംഘടനയെക്കുറിച്ച് നിങ്ങൾ പഠിച്ച് നോക്കൂ. എനിക്കും സിനിമ ഇല്ലാതായിട്ടുണ്ട്. അതിന് ആരും കാരണം അല്ല. ഇന്ന് നിരവധി പേരാണ് സിനിമയിലേക്ക് വരുന്നത്. അതുകൊണ്ടാണ്. സിനിമാക്കാർ മോശക്കാരൊന്നും അല്ല. ലാലേട്ടൻ പ്രസിഡന്റ് ആയി ഇരിക്കുന്ന സംഘടനയാണ്. ഇത് ഞാൻ പറയണ്ടാ എന്ന് കരുതിയതാണ്. അമ്മ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി ഞാൻ പറയുമെന്നും ധർമ്മജൻ പറഞ്ഞു.
Discussion about this post