കൊച്ചി; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ നടി അഞ്ജലി അമീർ. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നിൽ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ശക്തയാണെങ്കിലും ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഞാൻ അദ്ദേഹത്തെ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു.
ഒടുവിൽ സുരാജ് ക്ഷമാപണം നടത്തി. പിന്നീടൊരിക്കലും അദ്ദേഹം എന്നോട് അത്തരത്തിൽ സംസാരിച്ചിട്ടില്ല. അതിനെ ഞാൻ അഭിനന്ദിക്കുന്നു. അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാൽ, ഇൻഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിലുള്ളവരല്ല. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്ന് അഞ്ജലി അമീർ വ്യക്തമാക്കി.
Discussion about this post