തിരുവനന്തപുരം: താരങ്ങളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മ സംഘടനയുടെ പേര് വിക്കീപീഡിയയിൽ തിരുത്തി അഞ്ജാതൻ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് എന്നാണ് അമ്മ എന്ന സംഘടനുയെ പൂർണരൂപം. എന്നാൽ ഇത് അഡ്ജസ്റ്റ്‌മെന്റ് ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് എന്നാണ് തിരുത്തിയിരിക്കുന്നത്.
ഉച്ചയോടെയായിരുന്നു പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ നിരവധി മുഴുവൻ ഭാരവാഹികളും രാജിവച്ചത്. ഇതിന് പിന്നാലെ വിക്കീപീഡിയയിൽ പരിശോധിച്ചപ്പോഴാണ് പൂർണരൂപം തിരുത്തിയതായി കണ്ടത്. തുറക്കുമ്പോൾ ആദ്യം കാണുന്നത് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് എന്നാണ്. ഇതിന് ശേഷം വലതുഭാഗത്തായി ചിഹ്നത്തോടൊപ്പമുള്ള എഴുത്താണ് മാറ്റിയിരിക്കുന്നത്. ഇതിന് പുറമേ മുഴുവൻ ഭാരവാഹികളുടെയും പേരുകളും വെട്ടിയിട്ടുണ്ട്.
Discussion about this post