തിരുവനന്തപുരം : ലൈംഗികാതിക്രമത്തിന് സിദ്ദിഖിനെതിരെ പരാതി നൽകി നടി രേവതി സമ്പത്ത്. ഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി കൈമാറിയത്. തുടർനടപടികൾക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും.
കഴിഞ്ഞ ദിവസമാണ് യുവ നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. 2016ൽ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം എന്നാണ് രേവതി സമ്പത്ത് തുറന്നു പറഞ്ഞത്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന ്‌ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
Discussion about this post