തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച അവര്‍ക്കെതിരെ ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി നടൻ ഇടവേള ബാബു. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് ഇടവേള ബാബു പരാതി നല്‍കിയത്. ഇ -മെയില്‍ വഴിയാണ് പരാതി നല്‍കിയത്.
തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ട് പേരും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് ഇടവേള ബാബു പറഞ്ഞു. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നും തന്‍റെ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
Discussion about this post