സുഡാൻ: സ്വന്തം രാജ്യത്തെ ദ്വീപിലേക്ക് ബോംബുകൾ വർഷിക്കാൻ തീരുമാനിച്ച് ദക്ഷിണാഫ്രിക്ക. വിവിധയിനം പക്ഷികളാൽ സമ്പന്നമായ മരിയൻ ദ്വീപിലേക്കാണ് ദക്ഷിണാഫ്രിക്ക ബോംബുകൾ വർഷിക്കുന്നത് എലിശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആണ് തീരുമാനം.
കേപ്പ് ടൗണിൽ നിന്നും 2200 കിലോ മീറ്റർ തെക്ക് കിഴക്ക് മാറി ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. നിരവധി അപൂർവ്വ ജീവിവർഗ്ഗങ്ങളാൽ സമ്പന്നമായ ഈ ദ്വീപിൽ അടുത്തിടെയായി എലിശല്യം രൂക്ഷമായിരിക്കുകയാണ്. ഭീമാകാരന്മാരായ എലികൾ പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും ജീവനോടെ ഭക്ഷിക്കുകയാണ്. ഇത് ജീവികളുടെ വംശനാശത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് എലികളെ നശിപ്പിക്കാൻ ഒരുങ്ങുന്നത്.
ഹെലികോപ്റ്ററുകളിൽ നിന്നും ദ്വീപിലേക്ക് പെല്ലറ്റുകൾ വർഷിച്ച് എലികളെ കൊല്ലാനാണ് തീരുമാനം. 600 ടൺ പെല്ലറ്റുകൾ ആയിരിക്കും ഇത്തരത്തിൽ വർഷിക്കുക. 29 മില്യൺ അമേരിക്കൻ ഡോളർ ആണ് ഇതിനായി സൗത്ത് ആഫ്രിക്ക ചിലവഴിക്കുക.
ശൈത്യകാലത്ത് ആയിരിക്കും ഈ പദ്ധതി നടപ്പാക്കുക. ശൈത്യകാലത്ത് എലികൾക്ക് വിശപ്പ് കൂടുതൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഇവ എല്ലായ്‌പ്പോഴും മാളങ്ങൾക്ക് പുറത്തായിട്ടായിരിക്കും ഇവ കാണപ്പെടുക. അതിനാൽ ഇവയെ കൊലപ്പെടുത്തുക എളുപ്പമായിരിക്കും. ഒരു എലി പോലും അവശേഷിക്കാതെ എല്ലാറ്റിനെയും നശിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
Discussion about this post