മലപ്പുറം: കൊണ്ടോട്ടിയിൽ പിതാവ് താക്കോൽ നൽകാത്തതിൽ അരിശം പൂണ്ട മകൻ കാറിന് തീയിട്ടു. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് ആണ് അറസ്റ്റിലായത്. പിതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രായപൂർത്തിയായി എങ്കിലും മിൻഹാജിന് ലൈസൻസ് ഇല്ല. പുറത്ത് പോകാനായി കാർ ആവശ്യപ്പെട്ട മിൻഹാജിനിന് ഇക്കാരണത്താൽ പിതാവ് താക്കോൽ നൽകിയില്ല. ഇതിൽ പ്രകോപിതനായ യുവാവ് വീട്ടിലെ സാധനങ്ങൾ മുഴുവൻ അടിച്ച് തകർക്കുകയായിരുന്നു.
ഇതിന് പിന്നാലെ കാറിൽ പെട്രോൾ ഒഴിച്ച് തീയിട്ടു. ഇത് അണയ്ക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും നടന്നില്ല. കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post