ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം, വെള്ളം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. Heart Attack എന്ന് ഇംഗ്ലീഷ് ഭാഷയിലും Myocardial Infarction (MI), Acute Myocardial Infarction (AMI) എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലും അറിയപ്പെടുന്നു. ഹൃദയപേശികളിൽ രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇതു സംഭവിക്കുന്നത്.
പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും (സാധാരണഗതിയിൽ ഈ വേദന ഇടതു കയ്യിലേയ്ക്കോ കഴുത്തിന്റെ ഇടതുവശത്തേയ്‌ക്കോ വ്യാപിക്കുന്നതായി തോന്നും), ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത എന്നീ ലക്ഷണങ്ങളുമാണുണ്ടാകുന്നത്.സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടൽ, തളർച്ച, ദഹനസംബന്ധമായ പ്രശ്‌നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളിൽ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.യാതൊരു ലക്ഷണവും ഇല്ലാതെ സൈലന്റായി ഹൃദയാഘാതം വന്നുപോകാം.
ഇപ്പോഴിതാ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പുതിയ പഠനത്തിൽ പറയുന്നു. ഓസ്‌ട്രേലിയയിലെ മൊനാഷ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നാണ് ഇത് വ്യക്തമായിരിക്കുന്നത്.
മൂന്നോ അതിലധികമോ ദിവസമായി തുടരുന്ന മലബന്ധം ശ്രദ്ധിക്കേണ്ടതാണെന്നും അത് ഹൃദയാഘാതം ഉൾപ്പെടെയുള്ള പല ഹൃദ്രോഗങ്ങളുടെയും ലക്ഷണമാകാമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്നും പഠനത്തിൽ പറയുന്നു. യുകെയിൽ നിന്നുള്ള 4,08,354 പേരുടെ ആരോഗ്യവിവരങ്ങൾ പഠനവിധേയമാക്കി. ഇതിൽ 23,814 ആളുകൾ മലബന്ധം അനുഭവിച്ചിരുന്നു. ഇവരിൽ ഹൃദ്രോഗ സാധ്യത കൂടുതാണെന്ന് ഗവേഷകർ വിശദീകരിച്ചു. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി.
ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി അനുഭവപ്പെടുന്നതോ, അല്ലെങ്കിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുതവണയോ മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നാണ് ഗവേഷകർ പറയുന്നത്.മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടുവെന്ന് ഗവേഷകർ വ്യക്തമാക്കി. ലോകജനസംഖ്യയിൽ പതിന്നാല് ശതമാനം പേരെ മലബന്ധം ബാധിക്കുന്നുണ്ടെന്നും അതിലേറെയും പ്രായംകൂടിയവരും സ്ത്രീകളുമാണെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കുടലിന്റെ ആരോ?ഗ്യവും ഹൃദയാരോ?ഗ്യവും തമ്മിൽ വരുംകാലങ്ങളിൽ കൂടുതൽ പഠനം നടക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നുണ്ട്.
സ്ഥിരമായി മലബന്ധം ഉള്ളവരിൽ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാകുന്നതിലൂടെ ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
Discussion about this post