ജനിച്ച നാൾ മുതൽ മരണം വരെ പലവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് മനുഷ്യശരീരം. കുഞ്ഞിനെ ഗർഭം ധരിച്ച് പാലൂട്ടി വളർത്താനായി സ്ത്രീശരീരം പാകപ്പെടുന്നത് അവർണനീയം തന്നെ. ആരോഗ്യകരമായ ആർത്തവം ആരോഗ്യകരമായ ഗർഭധാരണത്തിന്റെ ലക്ഷണമാണ്. ആർത്തവത്തിന് മുമ്പ് സ്ത്രീകളിൽ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടാം. ഈ ലക്ഷണങ്ങളെയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം(PMS) എന്ന് വിളിക്കുന്നത്. ആർത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളെയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം എന്ന് വിളിക്കുന്നത്. മൂഡ് സ്വിങ്സ്, മൃദുവായ സ്തനങ്ങൾ, പെട്ടെന്നുള്ള ദേഷ്യം എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങൾ ഇവയിൽ ഉൾപ്പെടാം. ഓരോ സ്ത്രീയുടെയും ശരീരത്തിനനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. മാത്രമല്ല, ഓരോ ആർത്തവ ചക്രത്തിലും ഒരു സ്ത്രീക്ക് വിപരീത ലക്ഷണങ്ങൾ ഉണ്ടാകാം.
ഇവയിൽ മാനസിക പ്രശ്‌നങ്ങൾ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് പിഎംഡിഡി (പ്രിമെൻസ്ട്രുവൽ ഡിസ്‌ഫോറിക് ഡിസോർഡർ), പിഎംഎസ് (പ്രീമെൻസ്ട്രുവൽ സിൻഡ്രോം) എന്ന അവസ്ഥയെക്കാൾ കുറച്ചു കൂടി രൂക്ഷമാണ്. പി.എം.ഡി.ഡി. സാധാരണ കാണുന്ന ശാരീരിക അസ്വസ്ഥതകൾക്കു പുറമേ, അതികഠിനമായ ദേഷ്യം, പൊട്ടിത്തെറി, വീട്ടുപകരണങ്ങൾ എറിഞ്ഞുടയ്ക്കൽ, അക്രമവാസന, വേണ്ടിവന്നാൽ ഭർത്താവിനെയും കുട്ടികളെയും ഉപദ്രവിക്കാൻ മടിക്കാതിരിക്കുക ദേഷ്യം, അസ്വസ്ഥത, വിഷാദം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ശരീര വീക്കം, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, ആത്മഹത്യാപ്രവണത,പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, ലൈംഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്.
ചിലർ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ആ സമയത്ത് കടന്നു പോകുന്നത്. ആത്മഹത്യ പ്രവണത വരെ ചിലരിൽ കണ്ടെത്താറുണ്ട്. കൃത്യമായ പരിചരണവും ചികിത്സയും ആവശ്യമുള്ള ഗുരുതരവും വിട്ടുമാറാത്തതുമായ ഒരു രോഗാവസ്ഥയാണിത്.
മാനസികമായി ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കൗൺസിലിംഗ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കും. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കൗൺസലിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. സമയവും പണവും ആവശ്യമുള്ള ചികിത്സാരീതി ആയതുകൊണ്ടുതന്നെ നല്ല കൗൺസലറെ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ തിക്താനുഭവമുണ്ടാകാൻ സാധ്യതയുണ്ട്
കൗൺസലിങ് ഉപദേശം കൊടുക്കലല്ല, ഒരുതരം ശാക്തീകരണപ്രക്രിയയാണ്. തന്റെ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ ഒരു വ്യക്തിയെ, പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ്. നിങ്ങളുടെ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കാനും അതു നടത്തിയെടുക്കാനും കൗൺസലർ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാനുള്ള ദിശാബോധം നൽകുന്ന ഒരു പ്രക്രിയയാണ് പ്രഫഷനൽ കൗൺസലിങ്
Discussion about this post