ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മൂന്ന് മലയാള ചിത്രങ്ങളാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്തത്. റി റിലീസ് ചെയ്ത മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്.
ഇപ്പോഴിതാ തമിഴ് സിനിമാ ലോകവും റി റിലീസുകളിലേയ്ക്ക് കടക്കുകയാണ്. വിജയ്‌യുടെ എക്കാലത്തെയും മികച്ച ചിത്രമായ ‘ഭഗവതി’ വീണ്ടും തീയറ്ററുകളിലെത്തുകയാണ്. 22 വർഷങ്ങൾക്ക് ശഷമാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.
നാളെയാണ് ചിത്രം റി റിലീസ് ചെയ്യുന്നത്. പുത്തൻ സാങ്കേതിക വിദ്യയിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ടിക്കറ്റ് വിൽപ്പന തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് തീയറ്ററിൽ ആരംഭിച്ചുകഴിഞ്ഞു.
എ വെങ്കിടേഷ് തരക്കഥയും സംവധാനവും നിർവഹിച്ച ചിത്രമാണ് ഭഗവതി. റീമ സെൻ ആയിരുന്നു നായിക കഥാപാത്രം അവതരിപ്പിച്ചത്. ജയ്, വടിവേലു, ആശിഷ് വിദ്യാർത്ഥി, മോണിക്ക, യുഗേന്ദ്രൻ, തലൈവാസൽ വിജയ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തലുണ്ടായിരുന്നു.
വിജയ്‌യുടെ ഏവരും കാത്തിരിക്കുന്ന ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) തീയറ്ററുകളിലെത്താൻ ഇനി ഏഴ് നാൾ മാത്രമാണ് ബാക്കി. ദ ഗോട്ടിന്റെ ഹൈപ്പ് മുതലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭഗവതിയുടെയും റി റിലീസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
Discussion about this post