കൊച്ചി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ കരുണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ കരുണിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.ഇതിന് പിന്നാലെയാണ് പ്രതികരണം.
ഷാജി എം കരുൺ ചലച്ചിത്ര അക്കാദമി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് പറയുന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം.ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്ക് വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീനാ പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്‌സൺ’- പാർവതി കുറിച്ചു.
നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ അദ്ധ്യക്ഷനാണ് ഷാജി എൻ കരുൺ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോളിനെ പരിഗണിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
Discussion about this post