മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. ഈ പ്രായത്തിലും യുവനടന്മാരുടെ ചുറുചുറുക്കോടെ അഭിനയിക്കുന്ന താരം ഏറെ സ്‌റ്റൈലിഷോടെയാണ് നടക്കുന്നതും പെരുമാറുന്നകും. താരത്തിന്റെ സിനിമയ്ക്ക് അകത്തും പുറത്തമുള്ള വസ്ത്രധാരണം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
താരത്തിനൊപ്പം ഒരു സിനിമയിൽ പ്രവർത്തിച്ചതിന്റെ അനുഭവം പറയുകയാണ് കോസ്റ്റിയൂം ഡിസൈനറായിരുന്ന നാഗരാജ്. ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. ക്ഷമിച്ചു എന്നൊരു വാക്ക് സിനിമയുടെ ഷൂട്ടിങ് ബോൾഗാട്ടി പാലസിൽ നടക്കുകയാണ്. ജൂബിലി ജോയ് സാറിന്റെ നിർമ്മാണമാണ്. അതിലെ നടിയും ഞാനും മാലയുടെ പേരിൽ വഴക്കായി. എന്നെ പോടായെന്ന് നടി വിളിച്ചു. ഞാൻ പോടിയെന്ന് തിരിച്ച് വിളിച്ചു.’ ‘അതോടെ നടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി സംവിധായകൻ ജോഷി സാറിനോട് പറഞ്ഞു. ഉടനെ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഇത് മമ്മൂട്ടി സാർ കണ്ടു. പോയി രണ്ടെണ്ണം ആ നടിക്ക് കൊടുത്തിട്ട് വരാൻ മമ്മൂട്ടി സാറും ആക്ഷനിലൂടെ പറഞ്ഞു. നിർമാതാവ് വന്ന് മലയാള സിനിമയിൽ ആഭരണങ്ങൾ ധരിക്കുന്ന രീതിയെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തപ്പോൾ ആ നടി മിണ്ടാതെയായി. എന്ന് അദ്ദേഹം പറയുന്നു.
മറ്റൊരു അനുഭവം കൂടി അദ്ദേഹം പറയുന്നു.അർജുനൻ പിള്ളയും അഞ്ച് മക്കളും എന്നൊരു പടമുണ്ട്. അത് നന്നായി ഓടിയ സിനിമയാണ്. അതിൽ ചാർമിള, കൽപ്പന, ബിന്ദു പണിക്കർ എല്ലാമാണ് ഉള്ളത്.ഒരു ദിവസം കൽപ്പനയും ചാർമിളയും റെഡിയായി വന്നപ്പോൾ ബിന്ദു പണിക്കർ കരഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ സാരി കൊള്ളില്ലെന്ന് പറഞ്ഞാണ് ബിന്ദു പണിക്കർ കരയുന്നത്. അന്ന് വിരട്ടിയാണ് ബിന്ദുപണിക്കരെ ഷൂട്ടിന് പറഞ്ഞുവിട്ടതെന്ന് നാഗരാജ് പറയുന്നു.
Discussion about this post