ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, പവർഗ്രൂപ്പ് ആരാണെന്ന ചർച്ചകളാണ് എല്ലായിടത്തും നടക്കുന്നത്. സിനിമയെ ഭരിക്കുന്ന സംഘത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഏവരും. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകൻ വിനയൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ട്വന്റി-20 എന്ന സിനിമ നിർമിച്ചതിന് ശേഷമാണ് ദിലീപ് മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനമുള്ള വ്യക്തയായി മാറിയതെന്ന് വിനയൻ പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോബിയുടെ ശക്തി കുറഞ്ഞത്. ദിലീപ് സൂപ്പർ പദവിയിലെത്തുന്നതിന് മുമ്പ് പത്തോളം സിനിമകൾ നടനോടൊപ്പം ചെയ്തിരുന്നുവെന്നും വിനയൻ പറഞ്ഞു.
40 ലക്ഷം വാങ്ങിയതിന് ശേഷം സംവിധായകന് ഡേറ്റ് കൊടുക്കാതിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്. മാക്ട അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്ന് വന്ന പരാതിയിൽ നടപടിക്കായി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇതോടെ, ദിലീപ് തന്നെ ഒതുക്കാൻ ശ്രമിച്ചു. അങ്ങനെയാണ് മാക്ട അസോസിയേഷനിൽ നിന്നും താൻ രാജി വച്ചതും പുതിയ അസോസിയേഷൻ തുടങ്ങിയും എന്നും അദ്ദേഹം തുറന്നടിച്ചു.
അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമ വ്യവസായം. അന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അവഹേളനവും നടന്നിരുന്നൂ. ഓർക്കുട്ടിലൂടെ വി ഹേറ്റ് ക്യാമ്പയിനും ആരംഭിച്ചു. ഇതിനെല്ലാം നേതൃത്വം നൽകിയത് ദിലീപ് ആയിരുന്നു. ഈ പവർ ലോബിയുടെ സ്വാധീനം കുറച്ചെങ്കിലും ഇല്ലാതായത് നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണെന്നും വിനയൻ കൂട്ടിച്ചേർത്തു.
Discussion about this post