തിരുവനന്തപുരം : സാധാരണ ഉള്ളി അരിയുമ്പോഴാണ് കണ്ണ് നിറയുക. എന്നാൽ ഇനി വെളുത്തുള്ളി വാങ്ങുമ്പോഴാണ് സാധാരണക്കാരുടെ കണ്ണ് നിറയുക. കേരളത്തിൽ വെള്ളുത്തുള്ളി വില കുതിച്ചുയരുകയാണ്.
വെളുത്തുള്ളി വില ഇപ്പോഴേ 400 കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ വില കൂടുതൽ വർദ്ധിക്കാനാണ് സാധ്യതയുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ വിവിധ പച്ചക്കറികളുടെ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഒരാഴ്ച മുമ്പ് വരെ 180 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിയാണ്. എന്നാൽ പ്രതിദിനം 20 രൂപ മുതൽ 40 വരെ കൂടുകയാണ്. ഇങ്ങനെ വില കൂടി കൂടിയാണ് വെളുത്തുള്ളി വില 400 ലേയ്ക്ക് എത്തിയത് . വരവ് കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില ഉയരാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു .
വെളുത്തുള്ളിയുടെ ഉത്പാദനം കാന്തല്ലൂർ, വട്ടവട മേഖലകളിൽ മാത്രമാണുള്ളത് . തമിഴ്‌നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമാണ് ആവശ്യത്തിനുള്ള വെളുത്തുള്ളി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
Discussion about this post