കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ നിർണായക കഥാപാത്രമായി മമ്മൂട്ടി എത്തുമെന്ന് അഭ്യൂഹം. എറണാകുളത്ത് കഴിഞ്ഞ ദിവസം നടന്ന എമ്പുരാന്റെ ചിത്രീകരണത്തിൽ മമ്മൂട്ടി പങ്കെടുത്തുവെന്നാണ് വിവരം. എന്നാൽ എമ്പുരാനിൽ മമ്മൂട്ടി അഭിനയിക്കുമോയെന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുകയും മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നതിനും തീരുമാനം എടുത്തതിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്.
എമ്പുരാന്റെ ഒരു ദിവസത്തെ ചിത്രീകരണത്തിലാണ് മമ്മൂട്ടി പങ്കെടുത്തത്.മോഹൻലാൽ അവതരിപ്പിക്കുന്ന അബ്‌റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നാണ് വിവരം.എമ്പുരാന്റെ ലൊക്കേഷനിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വാഹനങ്ങൾ ഒരുമിച്ച് പാർക്ക് ചെയ്തതിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. മമ്മൂട്ടി മോഹൻലാൽ കഥാപാത്രത്തിന്റെ വില്ലനായിട്ടാവും വരികയെന്ന അഭ്യൂഹം വരെ ശക്തമാകുന്നുണ്ട്. എന്തായാലും പൃഥ്വിരാജ് ചിത്രത്തിൽ എന്ത് രഹസ്യമാണ് ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൽ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം.
Discussion about this post