കോഴിക്കോട് : മകനെ അച്ഛൻ കുത്തിക്കൊന്നു. മദ്യപാനം ചോദ്യം ചെയ്തതിനാണ് മകനെ അച്ഛൻ കുത്തിക്കൊന്നത്. .മകൻ ക്രിസ്റ്റി ( 24) ആണ് മരിച്ചത്. ബിജു എന്ന ജോൺ ചെറിയൻപുറത്താണ് മകനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചയാണ് സംഭവം.വെള്ളിയാഴ്ച രാത്രി തിരുവമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ബിജു അവിടെ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കി. വിവരമറിഞ്ഞ മകൻ ക്രിസ്റ്റിയും ബന്ധവും ഇവിടെക്കെത്തി ബിജുവിനെ തിരിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഈ ദേഷ്യത്തിൽ ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തികൊണ്ട് കുത്തുകയായിരുന്നു.സംഭവം സ്ഥലത്തുവെച്ച് തന്നെ ക്രിസ്റ്റി മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിജുവിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
Discussion about this post