സിനിമാ സെറ്റിൽ ഗൗരവക്കാരനായ വ്യക്തിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെന്ന് പലരും പറയാറുള്ള കാര്യമാണ്. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് മമ്മൂട്ടിയോടൊത്തുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസി. പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചുണ്ടായ അനുഭവമാണ് ബ്ലെസി പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിംഗ് സമയത്ത് തന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റിന് വലിയ രീതിയിൽ മമ്മൂട്ടി ഷൗട്ട് ചെയ്‌തെന്ന് ബ്ലെസി പറയുന്നു. താൻ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു. പണി പോകുമെന്ന് പോലും താന പേടിച്ചുപോയെന്നും ബ്ലെസി പറഞ്ഞു.
‘ആദ്യത്തെ സിനിമയിൽ മോഹൻലാലിന്റെ മുഖത്തായിരുന്നു ക്ലാപ്പ് ബോർഡ് വച്ചത്. എന്നാൽ, അനൗൺസ് ചെയ്യേണ്ട പ്രശ്‌നമില്ലാതിരുന്നത് കൊണ്ട് അന്ന് അതൊരു പ്രശ്‌നമല്ലായിരുന്നു. അന്നും ഇന്നും മുക്കിയും മൂളിയും സംസാരിക്കുന്ന ഒരാളാണ് ഞാൻ. അന്ന് ആദ്യമായി അനൗൺസ് ചെയ്ത് ക്ലാപ്പ് കാണിക്കേണ്ടതായി വന്നു. മമ്മൂക്കയുടെ സീനായിരുന്നു അന്ന് ഷൂട്ട്.
അധികം സംസാരിക്കാത്ത ആളായിരുന്നു അന്ന് മമ്മൂക്കയുടെ. ഗൗരവമുള്ള സ്വഭാവമായിരുന്നു. പൂജപ്പുര രാധാകൃഷ്ണൻ ചേട്ടനായിരുന്നു എന്റെ ഗൈയ്ഡ്. എന്താണ് ചെയ്യേണ്ടതെന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. എന്നാൽ, ക്ലാപ്പ് ചെയ്യേണ്ട സമയം ആയപ്പോൾ എന്റെ നാവ് കുഴഞ്ഞു. ഞാൻ അവിടെ നിന്നു ബ..ബ്ബ..ബ്ബ.. അടിച്ചപ്പോൾ എല്ലാവരും അതുകണ്ട് കളിയാക്കി ചിരിയും ബഹളവുമായി മാറി. വീണ്ടും ചെയ്തപ്പോൾ വീണ്ടും നാക്ക് കുഴഞ്ഞു.
ഇത് കേട്ടപ്പോൾ മമ്മൂക്ക വല്ലാതെ, ദേഷ്യപ്പെട്ടു. വേറെ ആരുമില്ലേ ഇവിടെ ഇതൊന്ന് അടിക്കാൻ എന്ന് പറഞ്ഞ് ഷൗട്ട് ചെയ്തു. എന്റെ പണി തെറിച്ചു എന്നാണ് കരുതിയത്. എന്റെ കരിയർ പോലും ഇല്ലാതാവുമെന്ന് ആണ് ഞാൻ കരുതിയത്. ഇതോട് കൂടി ഞാൻ ഇല്ലാതാവുമോ എന്ന് പോലും കരുതി’ ബ്ലെസി പറഞ്ഞു.
Discussion about this post