ഇടതൂർന്ന നീളമുള്ള മുടി പലരുടെയും സ്വപ്നമാണ്. എന്നാൽ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ചിട്ടും മുടിയുടെ ആരോഗ്യം അത്ര മെനയാവുന്നില്ലെന്ന പരാതിയുണ്ട്. എന്ത് ചെയ്യും അപ്പോൾ..? ഭക്ഷണകാര്യങ്ങളിൽ ചിലത് ശ്രദ്ധിക്കുകയും ചില പൊടിക്കൈകളും ചെയ്താൽ മുടിയുടെ ആരോഗ്യം പതുക്കെ ശക്തിപ്പെടുത്തിയെടുക്കാം.
മുടി കാടു പോലെ വളരാനും താരനും മുടി കൊഴിച്ചിലും മാറാനും ഏറ്റവും മികച്ച ഒരു മാർഗമാണ് മുട്ട കൊണ്ടുള്ള ഹെയർ പാക്ക്. മുടി ആരോഗ്യമുള്ളതാക്കാൻ മുട്ടയിലെ പ്രോട്ടീൻ സഹായിക്കും. എങ്ങനെയാണ് മുട്ട ഉപയോഗിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക എന്ന് നോക്കാം…
ഒരു മുട്ടയും വാഴപ്പഴവുമാണ് ഇതിന് വേണ്ടത്. ഇതിനായി ഒരു മുട്ടയും വാഴപ്പഴവും മൂന്ന് സ്പൂൺ പാലും മൂന്ന് സ്പൂൺ തേനും അഞ്ച് സ്പൂൺ ഒലീവ് ഓയിലും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ഇത് നിങ്ങളുടെ മുടിക്ക് ഏറ്റവും നല്ലൊരു ഹെയർ പാക്ക് ആണ്.
Discussion about this post