ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തുറന്നടിച്ച് നടി പത്മപ്രിയ. മലയാള സിനിമയിലെ അധികാരശ്രേണിയാണ് അതിക്രമങ്ങൾക്ക് കാരണം. വളരെ കുറച്ച് പേർ മാത്രമാണ് ഇതേകുറിച്ച് സംസാരിക്കുന്നത്.ഇൻഡസ്ട്രിയിൽ ഇതൊരു ലൈംഗിക അതിക്രമം എന്ന നിലയിൽ മാത്രമാണ് നോക്കിക്കാണുന്നത്. അത് മാത്രമായിരിക്കരുത് നമ്മുടെ ചർച്ചാ വിഷയം എന്നാണ് എന്റെ അഭിപ്രായം.
മമ്മൂട്ടിയും മോഹൻലാലും ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതികരണം നടത്തിയിൽ നിരാശ തോന്നുന്നുവെന്ന് താരം പറഞ്ഞു. നിരാശ തോന്നുന്നുണ്ട്. അവർ തിരുത്തുമെന്ന് കരുതുന്നു. അവർക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അവർ കൂടുതൽ എഫേർട്ട് എടുക്കണം. കേരള സമൂഹം അവർക്ക് സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികപരമായും വലിയ സ്ഥാനം നൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോഴും അവർക്ക് അറിയില്ലെങ്കിൽ ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കട്ടെയെന്ന് താരം പറയുന്നു.എനിക്ക് 25 – 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്’ എന്നാണ് പത്മപ്രിയ പറയുന്നു.
Discussion about this post