കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇന്നേ വരെ കേൾക്കാത്ത ഗുരുതര വെളിപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. ഇപ്പോഴിതാ യുവനടൻ നിവിൻപോളിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. താരം വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് നേര്യമംഗലം സ്വദേശിനിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഊന്നുകൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിവിൻ പോളിയടക്കം ആറോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.
Discussion about this post