ഓരോ മൂന്ന് പതിറ്റാണ്ടുകൾ തോറും ആകാശദൃശ്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരം ഒരു മാറ്റത്തിലേക്കാണ് ആകാശലോകം സാക്ഷിയാകാൻ പോകുന്നത്. പ്രൗഡോജ്വലമായ ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകാൻ പോവുന്നുവെന്ന കണ്ടെത്തലാണ് ശാസ്ത്രലോകം നടത്തിയിരിക്കുന്നത്.
വ്യാഴത്തിന് പിന്നാലെ സൗരയൂധത്തിലെ ഏറ്റവും വലിയ ഗ്രഹമായ ശനിയുടെ വളയങ്ങൾ 2025 ഓടെ ഭൂമിയിൽ നിന്നുള്ള കാഴ്ച്ചയിൽ നിന്നും അപ്രത്യക്ഷമാകും. ഇത് സൂര്യന് ചുറ്റുമുള്ള ശനിയുടെ പരിക്രമണത്തിന്റെയും അതിന്റെ അക്ഷീയ ചിരിവിന്റെയും സ്വാഭാവികമായ ഫലമാണ് ഈ മാറ്റം.
സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ്. സാധാരണ ദൂരദർശനികളിലൂടെ പോലും ദൃശ്യമാകുന്ന അതിമനോഹരമായ വളയങ്ങൾക്ക് പേരുകേട്ടതാണ് ശനി. എന്നാൽ, ഈ വളയങ്ങൾ ഇല്ലാകുന്നതോടെ, വളയമില്ലാത്ത ശനിയെയാണ് അടുത്ത വർഷം മാർച്ചോടെ, ആകാശനിരീക്ഷകർക്ക് കാണാൻ കഴിയുക.
ശനിയുടെ അച്ചുതണ്ടിന്റെ 26.7 ഡ്രിഗ്രി ചരിവാണ് ഈ മാറ്റത്തിന് കാരണം. തന്റെ 29.5 വർഷ ചക്രത്തിനിടയിൽ സൂര്യനെ ചുറ്റുന്നതിനൊപ്പം സ്വയം താഴേക്കും മുകളിലേയ്ക്കും ചലിക്കുന്നു. ഇങ്ങനെ സ്വയം ചലിക്കുന്ന ശനി ഒരു പ്രത്യേക ബിന്ദുവിലേയ്ക്ക് എത്തുമ്പോൾ വളയങ്ങൾ ഭൂമിയിൽ നിന്നുള്ള കാഴ്ച്ചയെ മറയ്ക്കുന്നു. വളയം വളരെ കനം കുറയുന്നതാണ് ഇതിന് കാരണം.
എന്നാൽ, 2025 മാർച്ച് കഴിഞ്ഞുള്ള ശനിയുടെ തുടർച്ചയായ പരിക്രമണം മൂലം വളയങ്ങൾ വീണ്ടും കാഴ്ച്ചയിലെത്തുന്നു. നവംബർ ആവുമ്പോഴേക്കും വീണ്ടും ശനിയുടെ വളയങ്ങൾ ഭൂമിയിൽ നിന്നും പ്രത്യക്ഷമാകും.
Discussion about this post