തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തിൽ വലിയ കുറവ്. മുൻപ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 35-മുതൽ 50 ശതമാനം വരെയാണ് വിജയമുള്ളത്.
എം80 വാഹനങ്ങൾക്ക് പകരം ബൈക്കിലേക്ക് ടെസ്റ്റ് മാറ്റിയതും വിജയശതമാനത്തിൽ ഇടിവുണ്ടാക്കി. കൈ കൊണ്ടു ഗിയർമാറ്റാവുന്ന എം90 ക്ക് പകരം കാലികൊണ്ട് ഗിയർമാറ്റാവുന്ന ബൈക്കുകളിലേക്ക് മാറിയതാണ് ആദ്യ നാളുകളിൽ പണിയായത്. എം80 യിൽ പരിശീലനം നേടിയവർ പിന്നീട് ബൈക്കുകളിലും പരിശീലനം ചെയ്താണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നത്. മാറ്റം വന്ന് ആദ്യ നാളുകളിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഇപ്പോൾ സാധാരണ നിലയിലായി കാര്യങ്ങൾ, എന്നിരു്‌നനാലും വിജയശതമാനത്തിൽ വലിയ ഇടിവുണ്ട്.
അധികപേരും 8,എച്ച് ടെസ്റ്റുകൾ വിജയിക്കുന്നുണ്ടെങ്കിലും റോഡ് ടെസ്റ്റിലാണ് പരാജയപ്പെടുന്നത്. പരീക്ഷയും നിരീക്ഷണവും കർശനമാക്കിയതും റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ചെറിയ ന്യൂനത കണ്ടാൽ പോലും ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടും. ഗിയർമാറ്റുന്ന ബൈക്കുകളിൽ ടെസ്റ്റിനെത്തുന്ന പെൺകുട്ടികൾ മികവ് പുലർത്തുന്നുണ്ട്.
Discussion about this post